ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ചൊവ്വാഴ്ച കൂടിയില്ല. രണ്ടു ദിവസത്തെ തുടർച്ചയായ ഉയർച്ചയോടെ ഇന്ധനവില റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു.
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.31 രൂപയും മുംബൈയിൽ 101.52 രൂപയുമായിരുന്നു. ആറുസംസ്ഥാനങ്ങളിലാണ് പെേട്രാൾ വില നൂറുകടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾ വില സെഞ്ച്വറിയടിച്ചത്. അതേസമയം പ്രീമിയം പെട്രോളിന് കേരളത്തിലടക്കം നൂറുരൂപ കടന്നിരുന്നു.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന പെട്രോൾ വില. 106.39 രൂപയാണ് ഇവിടെ പെട്രോൾ ലിറ്ററിന്. ഡീസൽ വില ലിറ്ററിന് 99.24 തൊടുകയും ചെയ്തു.
ആഗോള തലത്തിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിപ്പാണ് രാജ്യത്ത് എണ്ണവില വർധിക്കാൻ കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.