ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത്​ പെട്രോൾ വില സെഞ്ച്വറിയിലേക്ക്​

ന്യൂഡൽഹി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്​ 27പൈസയും ഡീസലിന്​ 24 ​ൈപസയുമാണ്​ വർധിപ്പിച്ചത്​. ഇതോടെ കോഴിക്കോട്​ പെട്രോൾ ലിറ്ററിന്​ 96.56 രൂപയും ഡീസലിന്​ 91.98 രൂപയുമായി.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 98.16 രൂപയും ഡീസലിന്​ 93.48 രൂപയുമാണ്​. കൊച്ചിയിൽ പെട്രോളിന്​ 96.22 രൂപയാണ്​ ഇന്നത്തെ വില. ഡീസലിന്​ 92.66രൂപയും.

ജൂൺ മാസത്തിൽ മാത്രം ഏഴുതവണയാണ്​ നിലവിൽ ഇന്ധനവില വർധിപ്പിച്ചത്​.

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്​ 95.85രൂപയും ഡീസലിന്​ 86.75 രൂപയുമായി. ആഗോള വിപണയിൽ അസംസ്​കൃത എണ്ണവില ഉയർന്നതാണ്​ വില വർധനക്ക്​ കാരണമെന്ന്​ എണ്ണക്കമ്പനികൾ പറയുന്നു.

മേയ്​ 29ന്​ മുബൈയിൽ പെട്രോൾ വില നൂറുതൊട്ടിരുന്നു. ​നിലവിൽ പെട്രോൾ വില മുംബൈയിൽ 102.4 രൂപയായി. രാജ്യത്തെ ഒരു സംസ്​ഥാനവും ഇതുവരെ രേഖപ്പെടുത്താത്ത പെട്രോൾ നിരക്കാണ്​ ഇപ്പോൾ രേഖപ്പെടുത്തുന്നത്​. എല്ലാ സംസ്​ഥാനങ്ങളിലും ഏറ്റവും ഉയർന്ന നിരക്കിലാണ്​ പെട്രോൾ ഡീസൽ വിൽപ്പന. 

Tags:    
News Summary - Petrol Diesel Prices Rise Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.