കൊച്ചി: സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 95 കടന്നു. ലിറ്ററിന് 18 പൈസ വർധിച്ചതോടെയാണ് തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 95.17 രൂപയായത്.
ഒരു ലിറ്റർ ഡീസലിന് 22 പൈസയും വർധിച്ചിട്ടുണ്ട്. ആഴ്ചകളായുള്ള തുടർച്ചയായ ഇന്ധനവില വർധനയോടെ സംസ്ഥാനത്തും പെട്രോൾ വില നൂറുരൂപയിലെത്തുമെന്ന സൂചനയാണുള്ളത്. കൊച്ചിയിൽ ഒരുലിറ്റർ െപട്രോളിന് 93.59ഉം കോഴിക്കോട് 94.20 രൂപയും കാസർകോട് 94.24 രൂപയുമാണ് വില. ഡീസലിന് കാസർകോട് ജില്ലയിൽ 89.55 രൂപയായിരുന്നു ചൊവ്വാഴ്ച വില. കോഴിക്കോട് 89.51, കൊച്ചിയിൽ 88.91, തിരുവനന്തപുരത്ത് 90.39 രൂപയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.