ന്യൂഡൽഹി: ഒക്ടോബർ 13ന് പെട്രോൾ പമ്പ് ഉടമകൾ നടത്താനിരുന്ന സമരം പിൻവലിച്ചു. രാജ്യത്തെ 54,000 പമ്പുകൾ അടച്ചിടാനാണ് പെട്രോൾ വിൽപനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് കഴിഞ്ഞ ഏഴാം തീയതി തീരുമാനിച്ചിരുന്നത്. ഈ സമരമാണ് ഇപ്പോൾ പിൻവലിച്ചത്.
എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാർ നടപ്പാക്കുക, വിപണി നിയന്ത്രണചട്ടത്തിനു കീഴിലുള്ള ന്യായരഹിത പിഴകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പെട്രോൾ ഡീലേഴ്സിന്റെ പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 27 മുതൽ ദേശീയതലത്തിൽ അനിശ്ചിതകാല സമരം നടത്താനും സംഘടന തീരുമാനിച്ചിരുന്നു.
എണ്ണവില പ്രതിദിനം മാറുന്നതും പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ ഉൾപ്പെടുത്തിയതും ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കുമുണ്ടാക്കുന്ന നഷ്ടത്തിലും യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
Petrol pump dealers call off their October 13 strike
— ANI (@ANI) October 11, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.