ന്യൂഡൽഹി: കോവിഡ് വാക്സിൻ രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് മാത്രമേ നൽകുവെന്ന് അറിയിച്ച് മരുന്ന് നിർമാതാക്കളായ ഫൈസർ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിയില്ലെങ്കിൽ ഫൈസർ വാക്സിൻ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ ലഭ്യമാവില്ലെന്നാണ് സൂചന.
ഇന്ത്യൻ കൂടുതൽ വിദേശ വാക്സിനുകൾക്ക് അനുമതി നൽകാനിരിക്കെയാണ് ഫൈസറിന്‍റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. പകർച്ചവ്യാധി രൂക്ഷമാകുന്ന സമയത്ത് സർക്കാറിനും അവരുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വാക്സിൻ നൽകാനാണ് താൽപര്യമെന്ന് ഫൈസർ വക്താവ് അറിയിച്ചു.
നിർമാതാക്കൾക്ക് 50 ശതമാനം വാക്സിൻ പൊതുവിപണിയിൽ വിൽക്കാനുള്ള അനുമതി നേരത്തെ കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നാൽ, ഈ ഇളവ് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് ഫൈസർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഫൈസറിന്‍റെ വാക്സിന് ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.