വിർച്വൽ റാലി കാണാൻ മുളങ്കാടുകളിൽ ബി​.​െജ.പിയുടെ എൽ.ഇ.ഡി ടി.വികൾ; ദുരിതം കാണുന്നില്ലെന്ന്​ വിമർശനം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ പിടിക്കാൻ ഒരുങ്ങുന്ന ബി.ജെ.പിയുടെ വിർച്വൽ റാലി മുളങ്കാടുകൾക്ക്​ അകത്ത്​ എൽ.ഇ.ഡി പിടിപ്പിച്ച്​ ജനത്തെ കാണിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വിമർശനമുയർത്തുന്നു. കോവിഡും ലോക്​ഡൗണും ചുഴലിക്കാറ്റും നാശം വിതച്ച പശ്ചിമ ബംഗാളിലാണ്​ കേന്ദ്രമന്ത്രി അമിത്​ ഷായുടെ വിർച്വൽ റാലി കാണിക്കാനായി സംസ്​ഥാനത്ത്​ പതിനായിരക്കണക്കിന്​ ടെലിവിഷനുകൾ വിതരണം ചെയ്​തത്​.

ബംഗാൾ പിടിക്കാനൊരുങ്ങുന്ന ബി​.ജെ.പിയുടെ​ പ്രചാരണ പരിപാടികൾക്കായി 15,000 എൽ.ഇ.ഡി ടെലിവിഷനുകളും 70,000 സ്​മാർട്ട്​ ടെലിവിഷനുകളുമാണ്​ സംസ്​ഥാനത്ത്​ വിതരണം ചെയ്​തത്​. ബൂത്ത്​ തലം മുതൽ പാർട്ടി അണികളെ വിർച്വൽ റാലിയിൽ പ​ങ്കെടുപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിൻെറ തീരുമാനം. 78,000 പോളിങ്​ ബൂത്തുകളാണ്​ സംസ്​ഥാനത്തുള്ളത്​. ഈ ബൂത്തുകളിലേക്കും ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുമായിരുന്നു ബി​.​െജ.പിയുടെ ടെലിവിഷൻ വിതരണം. 

​േകാവിഡ്​ പ്രതിസന്ധിക്കൊപ്പം അംപൻ ചുഴലിക്കാറ്റുകൂടി നാശം വിതച്ചിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കേന്ദ്രസർക്കാർ ​ൈകയൊഴിഞ്ഞ രണ്ടു ജില്ലകളിൽ ഉൾപ്പെടെയാണ്​ ഇത്തരത്തിൽ വിർച്വൽ റാലി പ്രദർശിപ്പിക്കാൻ ടെലിവിഷനായി വൻ തുക മുടക്കിയത്. അന്തർ സംസ്​ഥാന തൊഴിലാളികൾ നാട്ടിലെത്താനായി കിലോമീ​റ്ററുകൾ നടന്നുതീർക്കു​േമ്പാഴും ലോക്​ഡൗണി​ൽ തൊഴിൽ നഷ്​ടപ്പെട്ട്​ ജനം പട്ടിണി കിടക്കു​േമ്പാഴും ഇത്തരത്തിൽ ടെലിവിഷൻ വിതരണം നടത്തി ജനങ്ങളെ മണ്ടൻമാരാക്കുകയാണെന്നാണ്​​ സമൂഹമാധ്യമങ്ങളിലെ വിമർശനം. 

വിർച്വൽ റാലി വീക്ഷിക്കുന്ന ജനങ്ങളുടെ ചിത്രം പങ്കുവെച്ച്​ കടുത്ത വിമർശനവുമായി കോൺഗ്രസ്​, ആം ആദ്​മി പാർട്ടി പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തി. ലോക്​ഡൗണിൽ കുടുങ്ങിയ അന്തർ സംസ്​ഥാന തൊഴിലാളിക​െള നാട്ടിലെത്തിക്കാൻ പണമില്ലെന്ന്​ പറഞ്ഞവരാണ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ലക്ഷങ്ങൾ പൊടിപൊടിക്കുന്നതെന്നായിരുന്നു വിമർശനം.

‘പശ്ചിമബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ പോലും അമിത്​ഷായുടെ വിർച്വൽ റാലി വീക്ഷിക്കുന്നു. അഞ്ചുവർഷത്തെ ഭരണത്തിൽ ജനങ്ങൾ പുതിയ മാറ്റം ആഗ്രഹിക്കുന്നു’ എന്ന കുറിപ്പോടെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.​എൽ. ​സന്തോഷാണ്​ ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്. എന്നാൽ പിന്തുണയെക്കാളേറെ വിമർശനമായിരുന്നു പോസ്​റ്റിന്​ നേരിട്ടത്​. 

​േകാവിഡ്​ ലോക്​ഡൗണിൽ പട്ടിണിയിലായ പാവങ്ങൾക്ക്​ 7500 രൂപ നൽകാൻ ബി.ജെ.പിക്ക്​ കഴിഞ്ഞില്ല, തൊഴിലാളികളെ നാട്ടിലെത്താനും കഴിവില്ല. പക്ഷേ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കായി വമ്പൻ തുക മുടക്കാൻ കഴിയുമെന്ന്​ പറഞ്ഞ്​ ഉത്തർ പ്രദേശ്​ കോൺഗ്രസ്​ നേതാവ്​ രാകേഷ്​ സച്ചൻ രംഗത്തെത്തി. ആം ആദ്​മി പാർട്ടി സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ച്​ അടിക്കുറിപ്പ്​ മത്സരവും നടത്തി. ‘എൽ.ഇ.ഡി സ്​ക്രീനുകൾക്ക്​ പകരം വ​െൻറിലേറ്ററുകൾ നൽകാമായിരുന്നു. എന്നാൽ രാജ്യം ശരിക്കും മാറിയേനെ’ എന്നായിരുന്നു അതിലെ ഒരു കമൻറ്​. 

Tags:    
News Summary - Photo Of Villagers Listening To Amit Shah On LED Screen Twitter Criticize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.