രാജസ്ഥാനിൽ അധികാരം നിലനിർത്തണമെങ്കിൽ കൂട്ടായ പ്രവർത്തനം നടത്തണമെന്ന് സചിൻ പൈലറ്റ്

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം നിലനിർത്തണമെങ്കിൽ കൂട്ടായ പ്രവർത്തനം നടത്തണമെന്ന് മുൻ ഉപ മുഖ്യമന്ത്രി സചിൻ പൈലറ്റ്. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുക എന്നത് തങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കർഷകരും യുവാക്കളും സാധാരണക്കാരും കാരണമാണ് ഞങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്.' -സചിൻ പൈലറ്റ് പറഞ്ഞു.

നേരത്തെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സചിൻ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ രാജിവെക്കുമെന്ന് ഗെഹ്ലോട്ട് പക്ഷത്തെ എം.എൽ.എമാർ ഭീഷണിമുഴക്കി.

2022ൽ ഗെഹ്ലോട്ട് സർക്കാറിനെതിരെ വിമത നീക്കം നടത്തിയ സചിനെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എം.എൽ.എമാരുടെ വാദം. തുടർന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട് അറിയിക്കുകയായിരുന്നു.

Tags:    
News Summary - Pilot calls for working collectively to retain power for Congress in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.