??????? ?????? ???????????? ???? ?????, ??????? ????

പിഞ്ച്റ തോഡ് നേതാവ് നടാഷ നര്‍വലിന് ജാമ്യം

ന്യൂഡല്‍ഹി: പൗരത്വസമരത്തില്‍ പങ്കാളിയായ ജെ.എന്‍.യുവിലെ പിഞ്ച്റ തോഡ് നേതാവ് ദേവാംഗന കലിതക്ക് തിഹാര്‍ കോടതി മജിസ്​ട്രേറ്റ്​ അഭിനവ് പാണ്ഡെ ജാമ്യം അനുവദിച്ചു. പതിവ് കുറ്റവാളിയല്ലെന്നും മുമ്പ് ഇത്തരം കേസുകളിലൊന്നും പ്രതിയായിട്ടില്ലെന്നും പറഞ്ഞാണ് മജിസ്ട്രേറ്റ്​ ജാമ്യം അനുവദിച്ചത്. 

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ക്രിമിനല്‍ ഗൂഢാലോചന അടക്കം 12 കുറ്റകൃത്യങ്ങള്‍ ചുമത്തിയ  പൊലീസിനോട് നടാഷ നര്‍വല്‍ അക്രമത്തില്‍ ഏര്‍പ്പെട്ടതി​​െൻറ സി.സി.ടി.വി ദൃശ്യം ഇല്ലെന്ന് കോടതി പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിലാണോ അക്രമത്തിലാണോ പ്രതി പങ്കെടുത്തതെന്ന് വിചാരണവേളയില്‍ തെളിവ് പരിശോധിച്ചേ പറയാനാകൂ എന്നും ജാമ്യം അനുവദിക്കരുതെന്ന പൊലീസ് വാദം തള്ളി മജിസ്​ട്രേറ്റ്​ പറഞ്ഞു. 

അതേസമയം, കലിതയോടൊപ്പം അറസ്​റ്റിലായ പിഞ്ച്റ തോഡ് നേതാവ് നടാഷ നര്‍വലിനും അതിനുമു​േമ്പ അറസ്​റ്റിലായി ജയിലില്‍ കഴിയുന്ന പിഞ്ച്റ തോഡ് പ്രവര്‍ത്തകരായ സഫൂറ സര്‍ഗറിനും ഗുല്‍ഫിഷക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. 

Tags:    
News Summary - pinjra third leader got bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.