ന്യൂഡൽഹി: കേന്ദ്ര റെയിൽവേമന്ത്രി പീയുഷ് ഗോയലിെൻറ ഭാര്യ സീമ ഗോയലിെൻറ ഉടമസ്ഥതയിലുള്ള കമ്പനി 10 വർഷം കൊണ്ട് 3000 ഇരട്ടി വളർന്നെന്ന് കോൺഗ്രസ്. കൂടാതെ ബാങ്ക് കൺസോർട്യത്തിൽ നിന്ന് 650 കോടി രൂപ വായ്പ എടുത്ത് തിരിച്ചടക്കാത്ത ഷിർദി ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉടമകളായ രാകേഷ് അഗർവാളും മുകേഷ് ബൽസാലുമായി നല്ല ബന്ധമാണ് പീയുഷ് ഗോയലിനുള്ളതെന്നും കോൺഗ്രസ് ആരോപിച്ചു.
2010 വരെ രണ്ടു വർഷം േഗായൽ ഇൗ കമ്പനിയുടെ ചെയർമാനും ഡയറക്ടറുമായിരുന്നുവെന്നും കോൺഗ്രസ് വക്താവ് പവർ ഖേര പറഞ്ഞു. എന്നാൽ കോൺഗ്രസ് വ്യജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുശട മറുപടി. ഇൗ ആരോപണങ്ങൾ കോൺഗ്രസിെൻറയും അവരുടെ നേതാക്കളുടെയും വൻകിട അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാെണന്നും ബി.ജെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.