മുംബൈ: തിരക്കിട്ട് റെയിൽവേ സ്റ്റേഷനിൽ എത്തുേമ്പാൾ യാത്രയാകാനുള്ള ട്രെയിൻ പ്ലാറ ്റ്ഫോമിൽ നിൽക്കുന്നു. ടിക്കറ്റ് കൗണ്ടറിലാകട്ടെ, നീണ്ട വരിയും. ടിക്കറ്റിനായി കാത്ത ുനിൽക്കുന്നവർ സഹകരിച്ചില്ലെങ്കിൽ ട്രെയിൻ പോയതുതന്നെ. എന്നാൽ, ഇത്തരമൊരു സാഹച ര്യത്തിൽ പ്ലാറ്റ്ഫോം ടിക്കറ്റുമായി യാത്രചെയ്യാൻ സൗകര്യമുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
10 രൂപ നൽകി പ്ലാറ്റ്ഫോമിൽ രണ്ടു മണിക്കൂർ ചെലവഴിക്കാൻ കൗണ്ടറിൽനിന്ന് നൽകുന്നതാണ് പ്ലാറ്റ്ഫോം ടിക്കറ്റ്. യു.ടി.എസ് ആപ്ലിക്കേഷനിലൂടെ ഓൺലൈനായും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാം. പ്ലാറ്റ്ഫോം ടിക്കറ്റ് ഗാർഡിനെ കാണിച്ച് സാക്ഷ്യപ്പെടുത്തിയാൽ നിയമ വിധേയമായി യാത്ര ചെയ്യാമെന്ന് റെയിൽവേ അധികൃതർ അറിയിക്കുന്നു. ട്രെയിനിൽ കയറിയാൽ പ്ലാറ്റ്ഫോം ടിക്കറ്റ് എത്രയും വേഗം ടിക്കറ്റ് പരിശോധകനെ (ടി.ടി.ഇ) കാണിച്ച് ഇറങ്ങേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റ് വാങ്ങണം.
ടി.ടി.ഇക്ക് ബോധ്യപ്പെട്ടാൽ പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങിയ സ്ഥലത്തുനിന്നും യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റ് നൽകും. സീറ്റിെൻറ സ്വഭാവമനുസരിച്ച് 250 മുതൽ പിഴ സംഖ്യയും ഈടാക്കും.
യാത്രക്കാരൻ മനപ്പൂർവം ടിക്കറ്റ് എടുക്കാതിരുന്നതാണെന്ന് ടി.ടി.ഇക്ക് ബോധ്യപ്പെട്ടാൽ 1,260 രൂപ പിഴ ഈടാക്കാം. ആറുമാസംവരെ തടവു ശിക്ഷയും അനുഭവിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.