75ാം സ്വാതന്ത്ര്യദിനത്തിൽ 75 വന്ദേ ഭാരത്​ ട്രെയിനുകൾ പ്രഖ്യാപിച്ച്​ മോദി

ന്യൂഡൽഹി: 75ാം സ്വാതന്ത്ര്യദിനത്തിൽ​ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെ ഉൾപ്പെടെ ബന്ധിപ്പിക്കുന്ന 75 വന്ദേ ഭാരത്​ ട്രെയിനുകൾ പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ചെ​ങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ്​ മോദിയുടെ പ്രഖ്യാപനം.

ആഭ്യന്തര വിമാന സർവിസുകൾ​ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ ഉഡാൻ വിമാന സർവിസിന്​ സമാനമാകും വന്ദേ ഭാരത്​ ട്രെയിൻ സർവിസുകൾ. 'സ്വാതന്ത്ര്യത്തിന്‍റെ അമൃത്​ മഹോത്സവത്തിന്‍റെ 75 ആഴ്ചകളിൽ രാജ്യത്തിന്‍റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുന്ന 75 വന്ദേഭാരത്​ ട്രെയിൻ സർവിസുകൾ ആരംഭിക്കാൻ തീരുമാനിച്ചു' -മോദി പറഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറക്കുകയാണ്​ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.

ചെ​േങ്കാട്ടയിൽ വിശിഷ്​ടാതിഥികളായി എത്തിയ ഒളിമ്പിക്​ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സൈനിക സ്​കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുമെന്നും വനിതകൾക്ക്​ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി 'ആസാദി കാ അമൃത്​ മഹോത്സവി'ന്​ തുടക്കം കുറിച്ചു. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലായി വിവിധ പദ്ധതികളാണ്​ ആസൂത്രണം ചെയ്​തത്​. 

Tags:    
News Summary - PM Announces 75 Vande Bharat Trains On 75th Year Of Independence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.