ന്യൂഡൽഹി: കാൽ നൂറ്റാണ്ട് മുന്നിൽക്കണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ലക്ഷം കോടി രൂപയുടെ ഈ പദ്ധതി പുതിയ തൊഴിലവസരങ്ങൾ നൽകും. വേഗമേറിയ സഞ്ചാരം സാധ്യമാക്കുന്ന വിധം ഗതാഗത മേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ കൊണ്ടുവരുകയും വ്യാവസായിക ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യുന്നതാണ് പദ്ധതി. പുതിയ സാമ്പത്തിക മേഖലകളും പദ്ധതിയുടെ ഭാഗമാണ്.
75ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. 2023 ആഗസ്റ്റ് 15 വരെ നീളുന്ന 75 ആഴ്ചത്തെ അമൃത മഹോത്സവ കാലത്ത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രയിനുകൾ തുടങ്ങുമെന്ന് മോദി പറഞ്ഞു. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തി നിരവധി ആശുപത്രികൾക്ക് സ്വന്തം ഓക്സിജൻ പ്ലാൻറ് നൽകും.
സ്വാതന്ത്ര്യ ശതാബ്ദി വരെയുള്ള അടുത്ത 25 വർഷം അമൃത്കാൽ എന്ന കാലയളവായി പരിഗണിച്ച് പുതിയ പരിഷ്ക്കരണങ്ങൾ കൊണ്ടുവരും. സ്വാതന്ത്ര്യത്തിെൻറ 100ാം വാർഷികത്തിൽ ഇന്ത്യ കൈവരിക്കേണ്ടത് ഊർജസ്വാതന്ത്ര്യമാണ്. ഇന്ധനം ഇറക്കുമതി ചെയ്യാൻ പ്രതിവർഷം 12 ലക്ഷം കോടി രൂപ ചെലവിടുന്ന ഇന്നത്തെ സ്ഥിതി മാറണം. വാതകാധിഷ്ഠിത സൗകര്യങ്ങളുടെ ശൃംഖല രൂപപ്പെടുത്തും. 25 വർഷം കൊണ്ട് പുരോഗതിയുടെ പുതിയ പടവുകൾ കയറണം.
സേവനം വീട്ടുപടിക്കൽ എത്തിക്കുന്നതിന് ഊന്നൽ നൽകും. സേവന സംബന്ധമായ നൂലാമാലകൾ നീക്കി നടപടികൾ ലളിതമാക്കും. എല്ലാ സൈനിക സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുമെന്നും മോദി പറഞ്ഞു. സ്റ്റാർട്ട് അപുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. സ്വയംസഹായ സംഘങ്ങൾക്ക് ഉൽപന്നങ്ങൾ വിൽക്കാൻ ഇ കൊമേഴ്സ് േശ്രണി രൂപപ്പെടുത്തും.
ചെറുകിട കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികൾ കൊണ്ടുവരും. കാർഷികോൽപന്ന സംഭരണത്തിന് ബ്ലോക്ക് തലം വരെ സംഭരണ സൗകര്യം വർധിപ്പിക്കും. വായ്പ കിട്ടുന്നതിനും മറ്റും നൂലാമാലകൾ കുറക്കാൻ ഭൂമി രേഖകൾ ചിട്ടപ്പെടുത്തും. സഹകരണ മേഖലയുടെ മുന്നേറ്റത്തിന് ഊന്നൽ നൽകും.
54 കോടി പേർക്ക് ഇതിനകം കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. കോവിൻ ഓൺൈലൻ പോർട്ടലും ഡിജിറ്റൽ സർട്ടിഫിക്കറ്റും ലോകശ്രദ്ധ തന്നെ നേടിക്കഴിഞ്ഞു. എങ്കിലും സമ്പന്ന രാജ്യങ്ങളുടെ സൗകര്യങ്ങളില്ലാത്ത ഇന്ത്യക്ക് സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. കോവിഡ്കാല വെല്ലുവിളികൾ ക്ഷമാപൂർവം നേരിടേണ്ട ഘട്ടമാണിതെന്ന് മോദി പറഞ്ഞു.
എല്ലാ വർഷവും ആഗസ്റ്റ് 14 വിഭജന ഭയങ്കരതയുടെ ഓർമദിനമായി ആചരിക്കും. വിഭജനത്തിെൻറ ഇരകളോടുള്ള ആദരവിെൻറ ദിനമെന്ന നിലയിലാണിത്. ജമ്മകശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി അതിർത്തി പുനർനിർണയ കമീഷൻ രൂപവൽക്കരിച്ചു കഴിഞ്ഞതായും മോദി പറഞ്ഞു.
ന്യൂഡൽഹി: നൂറു ലക്ഷം കോടി രൂപ ചെലവഴിച്ച് അടുത്ത 25 വർഷം കൊണ്ട് നടപ്പാക്കാനുദ്ധേശിക്കുന്ന ദേശീയ മാസ്റ്റർ പ്ലാനിൽ സേവനം വീട്ടുപടിക്കൽ എത്തിക്കുന്നതിന് ഊന്നൽ നൽകുമെന്ന് ൻ തയാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സേവന സംബന്ധമായ നൂലാമാലകൾ നീക്കി നടപടികൾ ലളിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികൾ കൊണ്ടുവരും. കാർഷികോൽപന്ന സംഭരണത്തിന് ബ്ലോക്ക് തലം വരെ സംഭരണ സൗകര്യം വർധിപ്പിക്കും. വായ്പ കിട്ടുന്നതിനും മറ്റും നൂലാമാലകൾ കുറക്കാൻ ഭൂമി രേഖകൾ ചിട്ടപ്പെടുത്തും. സഹകരണ മേഖലയുടെ മുന്നേറ്റത്തിന് ഊന്നൽ നൽകും. സ്വയംസഹായ സംഘങ്ങൾക്ക് ഉൽപന്നങ്ങൾ വിൽക്കാൻ ഇ- കോമേഴ്സ് േശ്രണി രൂപപ്പെടുത്തും. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തി നിരവധി ആശുപത്രികൾക്ക് സ്വന്തം ഓക്സിജൻ പ്ലാൻറ് നൽകും.
54 കോടി പേർക്ക് ഇതിനകം കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. കോവിൻ ഓൺൈലൻ പോർട്ടലും ഡിജിറ്റൽ സർട്ടിഫിക്കറ്റും ലോകശ്രദ്ധ തന്നെ നേടിക്കഴിഞ്ഞു. എങ്കിലും സമ്പന്ന രാജ്യങ്ങളുടെ സൗകര്യങ്ങളില്ലാത്ത ഇന്ത്യക്ക് സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. കോവിഡ്കാല വെല്ലുവിളികൾ ക്ഷമാപൂർവം നേരിടേണ്ട ഘട്ടമാണിത്. എല്ലാ വർഷവും ആഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കും. വിഭജനത്തിെൻറ ഇരകളോടുള്ള ആദരവിെൻറ ദിനമെന്ന നിലയിലാണിത്. ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി അതിർത്തി പുനർനിർണയ കമീഷൻ രൂപവത്കരിച്ചതായും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.