Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_right75ാം...

75ാം സ്വാതന്ത്ര്യദിനാഘോഷം; നൂറ്​ ​ലക്ഷം​ കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച്​ മോദി

text_fields
bookmark_border

ന്യൂഡൽഹി: കാൽ നൂറ്റാണ്ട്​ മുന്നിൽക്കണ്ട്​ അടിസ്​ഥാന സൗകര്യ വികസനത്തിന്​ ദേശീയ മാസ്​റ്റർ പ്ലാൻ തയാറാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ലക്ഷം കോടി രൂപയുടെ ഈ പദ്ധതി പുതിയ തൊഴിലവസരങ്ങൾ നൽകും. വേഗമേറിയ സഞ്ചാരം സാധ്യമാക്കുന്ന വിധം ഗതാഗത മേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ കൊണ്ടുവരുകയും വ്യാവസായിക ഉൽപാദനക്ഷമത കൂട്ടുകയും ചെയ്യുന്നതാണ്​ പദ്ധതി. പുതിയ സാമ്പത്തിക മേഖലകളും പദ്ധതിയുടെ ഭാഗമാണ്​.

75ാം സ്വാതന്ത്ര്യദിനത്തിൽ ചെ​ങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. 2023 ആഗസ്​റ്റ്​ 15 വരെ നീളുന്ന 75 ആ​ഴ്​ചത്തെ അമൃത മഹോത്​സവ കാലത്ത്​ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച്​ 75 വന്ദേഭാരത്​ ട്രയിനുകൾ തുടങ്ങുമെന്ന്​ മോദി പറഞ്ഞു. കോവിഡ്​ സാഹചര്യങ്ങൾ മുൻനിർത്തി നിരവധി ആ​ശുപത്രികൾക്ക്​ സ്വന്തം ഓക്​സിജൻ പ്ലാൻറ്​ നൽകും.

സ്വാതന്ത്ര്യ ശതാബ്​ദി വരെയുള്ള അടുത്ത 25 വർഷം അമൃത്​കാൽ എന്ന കാലയളവായി പരിഗണിച്ച്​ പുതിയ പരിഷ്​ക്കരണങ്ങൾ കൊണ്ടുവരും. സ്വാതന്ത്ര്യത്തി​െൻറ 100ാം വാർഷികത്തിൽ ഇന്ത്യ കൈവരിക്കേണ്ടത്​ ഊർജസ്വാതന്ത്ര്യമാണ്​. ഇന്ധനം ഇറക്കുമതി ചെയ്യാൻ പ്രതിവർഷം 12 ലക്ഷം കോടി രൂപ ചെലവിടുന്ന ഇന്നത്തെ സ്​ഥിതി മാറണം. വാതകാധിഷ്​ഠിത സൗകര്യങ്ങളുടെ ശൃംഖല രൂപപ്പെടുത്തും. 25 വർഷം കൊണ്ട്​ പുരോഗതിയുടെ പുതിയ പടവുകൾ കയറണം.

സേവനം വീട്ടുപടിക്കൽ എത്തിക്കുന്നതിന്​ ഊന്നൽ നൽകും. സേവന സംബന്ധമായ നൂലാമാലകൾ നീക്കി നടപടികൾ ലളിതമാക്കും. എല്ലാ സൈനിക സ്​കൂളുകളിലും പെൺകുട്ടികൾക്ക്​ പ്രവേശനം അനുവദിക്കുമെന്നും മോദി പറഞ്ഞു. സ്​റ്റാർട്ട്​ അപുകൾക്ക്​ കൂടുതൽ പ്രോത്​സാഹനം നൽകും. സ്വയംസഹായ സംഘങ്ങൾക്ക്​ ഉൽപന്നങ്ങൾ വിൽക്കാൻ ഇ കൊമേഴ്​സ്​ ​േ​ശ്രണി രൂപപ്പെടുത്തും.

ചെറുകിട കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികൾ കൊണ്ടുവരും. കാർഷികോൽപന്ന സംഭരണത്തിന്​​ ബ്ലോക്ക്​ തലം വരെ സംഭരണ സൗകര്യം വർധിപ്പിക്കും. വായ്​പ കിട്ടുന്നതി​നും മറ്റും നൂലാമാലകൾ കുറക്കാൻ ഭൂമി രേഖകൾ ചിട്ടപ്പെടുത്തും. സഹകരണ മേഖലയുടെ മുന്നേറ്റത്തിന്​ ഊന്നൽ നൽകും.

54 കോടി പേർക്ക്​ ഇതിനകം കോവിഡ്​ വാക്​സിൻ നൽകിക്കഴിഞ്ഞു. കോവിൻ ​ഓൺ​ൈലൻ പോർട്ടലും ഡിജിറ്റൽ സർട്ടിഫിക്കറ്റും ലോകശ്രദ്ധ തന്നെ നേടിക്കഴിഞ്ഞു. എങ്കിലും സമ്പന്ന രാജ്യങ്ങളുടെ സൗകര്യങ്ങളില്ലാത്ത ഇന്ത്യക്ക്​ സംവിധാനങ്ങളുടെ അപര്യാപ്​തതയുണ്ട്​. കോവിഡ്​കാല വെല്ലുവിളികൾ ക്ഷമാപൂർവം നേരിടേണ്ട ഘട്ടമാണിതെന്ന്​ മോദി പറഞ്ഞു.

എല്ലാ വർഷവും ആഗസ്​റ്റ്​ 14 വിഭജന ഭയങ്കരതയുടെ ഓർമദിനമായി ആചരിക്കും. വിഭജനത്തി​െൻറ ഇരകളോടുള്ള ആദരവി​െൻറ ദിനമെന്ന നിലയിലാണിത്​. ജമ്മകശ്​മീരിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ ഒരുക്കം തുടങ്ങിയിട്ടുണ്ട്​. ഇതി​െൻറ ഭാഗമായി അതിർത്തി പുനർനിർണയ കമീഷൻ രൂപവൽക്കരിച്ചു കഴിഞ്ഞതായും മോദി പറഞ്ഞു.

സേ​വ​നം വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കും –പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: നൂ​റു ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്​ അ​ടു​ത്ത 25 വ​ർ​ഷം കൊ​ണ്ട്​ ന​ട​പ്പാ​ക്കാ​നു​ദ്ധേ​ശി​ക്കു​ന്ന ദേ​​ശീ​​യ മാ​​സ്​​​റ്റ​​ർ പ്ലാ​​നി​ൽ സേ​​വ​​നം വീ​​ട്ടു​​പ​​ടി​​ക്ക​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ന്​ ഊ​​ന്ന​​ൽ ന​​ൽ​​കു​മെ​ന്ന്​ ൻ ​ത​​യാ​​റാ​​ക്കു​​മെ​​ന്ന്​ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ൽ ചെ​​​ങ്കോ​​ട്ട​​യി​​ൽ രാ​​ജ്യ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു പ്ര​ധാ​ന​മ​ന്ത്രി. സേ​​വ​​ന സം​​ബ​​ന്ധ​​മാ​​യ നൂ​​ലാ​​മാ​​ല​​ക​​ൾ നീ​​ക്കി ന​​ട​​പ​​ടി​​ക​​ൾ ല​​ളി​​ത​​മാ​​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ കൊ​​ണ്ടു​​വ​​രും. കാ​​ർ​​ഷി​​കോ​​ൽ​​പ​​ന്ന സം​​ഭ​​ര​​ണ​​ത്തി​​ന്​​ ബ്ലോ​​ക്ക്​ ത​​ലം വ​​രെ സം​​ഭ​​ര​​ണ സൗ​​ക​​ര്യം വ​​ർ​​ധി​​പ്പി​​ക്കും. വാ​​യ്​​​പ കി​​ട്ടു​​ന്ന​​തി​​​നും മ​​റ്റും നൂ​​ലാ​​മാ​​ല​​ക​​ൾ കു​​റ​​ക്കാ​​ൻ ഭൂ​​മി രേ​​ഖ​​ക​​ൾ ചി​​ട്ട​​പ്പെ​​ടു​​ത്തും. സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ന്​ ഊ​​ന്ന​​ൽ ന​​ൽ​​കും. സ്വ​​യം​​സ​​ഹാ​​യ സം​​ഘ​​ങ്ങ​​ൾ​​ക്ക്​ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ വി​​ൽ​​ക്കാ​​ൻ ഇ- ​​കോ​​മേ​​ഴ്​​​സ്​ ​േ​ശ്ര​​ണി രൂ​​പ​​പ്പെ​​ടു​​ത്തും. കോ​​വി​​ഡ്​ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ മു​​ൻ​​നി​​ർ​​ത്തി നി​​ര​​വ​​ധി ആ​​​ശു​​പ​​ത്രി​​ക​​ൾ​​ക്ക്​ സ്വ​​ന്തം ഓ​​ക്​​​സി​​ജ​​ൻ പ്ലാ​​ൻ​​റ്​ ന​​ൽ​​കും.

54 കോ​​ടി പേ​​ർ​​ക്ക്​ ഇ​​തി​​ന​​കം കോ​​വി​​ഡ്​ വാ​​ക്​​​സി​​ൻ ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. കോ​​വി​​ൻ ​ഓ​​ൺ​ൈ​​ല​​ൻ പോ​​ർ​​ട്ട​​ലും ഡി​​ജി​​റ്റ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ലോ​​ക​​ശ്ര​​ദ്ധ ത​​ന്നെ നേ​​ടി​​ക്ക​​ഴി​​ഞ്ഞു. എ​​ങ്കി​​ലും സ​​മ്പ​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലാ​​ത്ത ഇ​​ന്ത്യ​​ക്ക്​ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ അ​​പ​​ര്യാ​​പ്​​​ത​​ത​​യു​​ണ്ട്. കോ​​വി​​ഡ്​​​കാ​​ല വെ​​ല്ലു​​വി​​ളി​​ക​​ൾ ക്ഷ​​മാ​​പൂ​​ർ​​വം നേ​​രി​​ടേ​​ണ്ട ഘ​​ട്ട​​മാ​​ണി​​ത്. എ​​ല്ലാ വ​​ർ​​ഷ​​വും ആ​​ഗ​​സ്​​​റ്റ്​ 14 വി​​ഭ​​ജ​​ന ഭീ​​തി​​യു​​ടെ ഓ​​ർ​​മ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. വി​​ഭ​​ജ​​ന​​ത്തി​െൻറ ഇ​​ര​​ക​​ളോ​​ടു​​ള്ള ആ​​ദ​​ര​​വി​െൻറ ദി​​ന​​മെ​​ന്ന നി​​ല​​യി​​ലാ​​ണി​​ത്. ജ​​മ്മു-​​ക​​ശ്​​​മീ​​രി​​ൽ നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്​ ഒ​​രു​​ക്കം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ഇ​​തി​െൻറ ഭാ​​ഗ​​മാ​​യി അ​​തി​​ർ​​ത്തി പു​​ന​​ർ​​നി​​ർ​​ണ​​യ ക​​മീ​​ഷ​​ൻ രൂ​​പ​​വ​​ത്​​​ക​​രി​​ച്ച​​താ​​യും മോ​​ദി പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growthindependence dayGati Shakti plan
News Summary - PM Modi announces Rs 100 lakh crore Gati Shakti plan for economic growth
Next Story