സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി; ജനജീവിതം സ്തംഭിക്കും

തിരുവനന്തപുരം: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചത് സംസ്ഥാനത്തും ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചു. മതിയായ പണം കൈവശമില്ലാത്തവര്‍ നിത്യച്ചെലവിനും യാത്രക്കൂലിക്കും വഴിയില്ലാതെ പ്രതിസന്ധിയിലായി. നിലവില്‍ ഈ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കാനാവാത്ത സ്ഥിതി വന്നു. എ.ടി.എമ്മുകള്‍ അടച്ചിടുന്നതോടെ പണം കിട്ടാന്‍ മറ്റ് മാര്‍ഗവുമില്ലാതെയായി. 100 രൂപയോ അതില്‍ താഴെയുള്ള നോട്ടുകളോ കൈവശമുള്ളവര്‍ക്കേ പിടിച്ചുനില്‍ക്കാനാകൂ.

ആഹാരത്തിനുപോലും കൈവശമുള്ള പണം തികയാത്ത സ്ഥിതിയും പലര്‍ക്കുമുണ്ട്. അപ്രതീക്ഷിത തീരുമാനം സംസ്ഥാനത്താകെ അനിശ്ചിതത്വം സൃഷ്ടിച്ചു. ചൊവ്വാഴ്ച ബാങ്കുകളുടെ പ്രവൃത്തിസമയത്തും അതിനുശേഷം എ.ടി.എമ്മുകള്‍ വഴിയും പിന്‍വലിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് കരുതിവെച്ച പണവും വിനിയോഗിക്കാനും കഴിയില്ല.


ബാങ്കുവഴി ഇടപാട് നടത്താത്ത സംസ്ഥാനത്തെ വലിയൊരു വിഭാഗം ഗ്രാമീണര്‍ക്കും തീരുമാനം വെല്ലുവിളിയാകും. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റും കൂലിവേലക്കാര്‍ക്ക് കൂലിയായും കിട്ടുന്ന നോട്ടുകള്‍ അസാധുവാകുന്നതോടെ അവരുടെ ജീവിതവും താളംതെറ്റും. ദിവസങ്ങള്‍ക്കുശേഷം ബാങ്കിലത്തെി കൈവശമുള്ള പണം മാറ്റിയെടുക്കുക എളുപ്പമാകില്ല.

ബാങ്ക് അക്കൗണ്ടുകളിലത്തെുന്ന ക്ഷേമ പെന്‍ഷന്‍പോലും വാങ്ങാത്ത വലിയൊരുവിഭാഗം കേരളത്തിലുണ്ട്. നിത്യച്ചെലവിന് പണം കരുതാത്തവരും യാത്രക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കടകളില്‍നിന്ന് നിത്യേന സാധനം വാങ്ങുന്നവര്‍ ബുദ്ധിമുട്ടിലാകും.  
നിലവില്‍ ബാങ്കിടപാടുകള്‍ അധികവും 500, 1000 രൂപയുടെ നോട്ടുകളിലാണ് നടക്കുന്നത്. എ.ടി.എമ്മുകളില്‍ നിന്നുപോലും ചെറിയ നോട്ടുകള്‍ അപൂര്‍വമായാണ് നല്‍കുന്നത്. ഇപ്പോള്‍തന്നെ ബാങ്കുകളില്‍ ആവശ്യത്തിന് ചെറിയ തുകയുടെ നോട്ടുകളില്ല. ബാങ്കുകള്‍ തുറന്നാല്‍പോലും പെട്ടെന്ന് പ്രതിസന്ധി മാറില്ല.


സാധാരണക്കാരന്‍ കൈകാര്യം ചെയ്യുന്ന നോട്ടുകളില്‍ വലിയ കള്ളപ്പണത്തിന് സാധ്യതയില്ല. വന്‍കിടക്കാരുടെ കൈവശമുള്ള കള്ളപ്പണം ഈ നടപടികളിലൂടെ പിടിച്ചെടുക്കാനാകുമോ എന്നത് സംശയകരമാണ്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്ന് ഡോ. ബി.എ. പ്രകാശ് അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ജനജീവിതം സ്തംഭിക്കാന്‍ ഇടയാകും. കൈയിലിരിക്കുന്ന നോട്ടിന് ഇന്നുമുതല്‍ വിലയില്ളെന്ന് വരുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഗ്രാമപ്രദേശങ്ങളില്‍ പണം വഴിയാണ് ഇടപാടുകളെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Tags:    
News Summary - PM Modi Explains End Of 500, 1000 Rupee Notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.