സദിയ(അസം): രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു. അസമിലെ സദിയയിൽ ബ്രഹ്മപുത്രക്കുകുറുകെയാണ് 2056 കോടി െചലവിൽ 9.15 കി.മീറ്ററുള്ള പാലം നിർമിച്ചത്. അസമിനെയും അരുണാചൽപ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലം ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നും രാജ്യത്ത് സാമ്പത്തിക വളർച്ചയുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൗർജ ഉൽപാദനം, ഒപ്റ്റിക്കൽ കേബിൾ നെറ്റ്വർക്, റോഡ്, റെയിൽ മേഖലകളിൽ കേന്ദ്രസർക്കാർ കൂടുതൽ പണം െചലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലം തുറന്നതോടെ അസം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രസമയം ആറിൽ നിന്ന് ഒരു മണിക്കൂറായി കുറയും. പാലം തുറന്നുകൊടുത്ത ശേഷം പ്രധാനമന്ത്രി കുറച്ചുസമയം പാലത്തിലൂടെ നടന്നു.
പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ഭൂപൻ ഹസാരികയുടെ നാമധേയത്തിലായിരിക്കും ദോല-സദിയ പാലം അറിയപ്പെടുക. അസമിലെ സദിയയാണ് ഭൂപൻ ഹസാരികയുടെ ജന്മഗ്രാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.