ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. ഡല്‍ഹിയിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പുഷ്പാര്‍ച്ചന നടത്തി. പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഗാന്ധി ജയന്തി ആശംസകള്‍ പങ്കുവെച്ചു.
ഈ ഗാന്ധി ജയന്തി ദിനം കൂടുതൽ സവിശേഷതകൾ നിറഞ്ഞതാണ്. എന്തെന്നാൽ രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന സന്ദർഭത്തിലാണത്. നമുക്ക് ബാപ്പുവിന്‍റെ ആദർശങ്ങൾക്കൊപ്പം ജീവിക്കാം.' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഖാദിയും കരകൗശല ഉത്പന്നങ്ങളും വാങ്ങാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
2007 മുതൽ യു.എൻ ജനറൽ അസംബ്ലി ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ദിനമായി ആചരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.