ഗുഹാവത്തി: പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തി. രാവിലെ ഗുഹാവത്തി വിമാനത്താവളത്തിൽ എത്തിയ മോദിയെ മന്ത്രിമാരും ജനപ്രതിനിധികളും സ്വീകരിച്ചു. അസം അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളജിൽ മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ശർബാനന്ദ സൊനോവാളും ഉന്നതതല ഉദ്യോഗസ്ഥരും സംബന്ധിക്കും. യോഗത്തിനു ശേഷം പ്രധാനമന്ത്രി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിവിലയിരുത്തും.
ജൂലൈയിൽ തുടങ്ങിയ ശക്തമായ മഴയിൽ അസമിലെ 24 ജില്ലകളിലായി1,795 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരുന്നു. പ്രളയക്കെടുതിയിൽ തലസ്ഥാന നഗരമായ ഗുഹാവത്തിയിലെ എട്ടു പേരുൾപ്പെടെ 79 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.