സൂറത്ത്: അയോധ്യ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ കപിൽ സിബൽ ബാബരി മസ്ജിദിന് വേണ്ടി വാദിക്കുന്നത് കണ്ടു. അതിന് അദ്ദേഹത്തിന് അവകാശവുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാൽ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു.
മുത്തലാഖ് വിഷയത്തിൽ താനൊരിക്കലും മൗനം പാലിക്കില്ല. അത് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ്. അത് തെരഞ്ഞെടുപ്പ് വിഷയവുമല്ല. ആദ്യം മനുഷ്യത്വം പിന്നീട് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ യുവാക്കളെ സാങ്കേതിക മേഖലയിൽ ഉന്നതിയിലെത്തിക്കാനുതകുന്ന തരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങും. യുവാക്കളെ സ്വയംപര്യാപതരാക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.