ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് അധികാരത്തോട് ആർത്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥക്ക് കാരണക്കാരും അതിനെ എതിർത്തവരും തമ്മിൽ കൈകോർക്കുകയാണ് ചെയ്യുന്നത്. സ്വന്തം നിലനിൽപ്പിനെ കുറിച്ചും കുടുംബത്തിെൻറ നിലനിൽപ്പും മാത്രമേ ഇവർ പരിഗണിക്കുന്നുള്ളുവെന്നും മോദി പറഞ്ഞു.
ഹിന്ദി കവിയായ കബീർ ദാസിെൻറ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. കബീറിനെ പിന്തുടരുന്നു എന്ന് പറയുന്നവർക്ക് ബംഗ്ലാവില്ലാതെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് അഖിലേഷ് യാദവിനെ വിമർശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
ചില പാർട്ടികൾക്ക് രാജ്യത്തിെൻറ വികസനത്തെ കുറിച്ച് ചിന്തയില്ല. പ്രശ്നങ്ങളുണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. കലുഷിതമായ അന്തരീക്ഷമുണ്ടാക്കി രാഷ്്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ പൊതുജനങ്ങൾക്ക് സത്യം മനസിലാവുന്നുണ്ട്. ഇത് കബീറിെൻറയും മഹാത്മ ഗാന്ധിയുടെയും അംബേദ്കറിെൻറയും നാടാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.