സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

പൂനെ: കോവിഷീൽഡ്​ വാക്​സിൻ നിർമാണ കമ്പനിയായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്ലാൻറിലെ തീപ്പിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. " സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ ദൗർഭാഗ്യകരമായ തീപിടിത്തം മൂലമുണ്ടായ ജീവഹാനിയിൽ അതിയായി വേദനിക്കുന്നു. ദുഖത്തി​െൻറ ഈ വേളയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സ്മരിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖംപ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു, " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

തീപിടിത്തത്തില്‍ 5 തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്​. ബിസിജി വാക്സിൻ നിർമിക്കുന്ന മഞ്ജരി വിഭാഗത്തിലെ നാലാം നിലയില്‍ നിന്നാണ് തീ പടർന്നത്. കെട്ടിടത്തില്‍ നടന്നിരുന്ന വെല്‍ഡിങാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.