ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു. രാവിലെ നാഗ്പുർ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സ്വീകരിച്ചു.

ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്‍റെ സ്മൃതി മന്ദിരം പ്രധാനമന്ത്രി സന്ദർശിച്ചു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു. ആർ.എസ്.എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശിക്കുന്നത് സവിശേഷമായ അനുഭവമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരമ പൂജ്യ ഡോക്ടർ സാഹബിന്‍റെയും പൂജ്യ ഗുരുജിയുടെയും ചിന്തകളിൽ നിന്നാണ് എന്നെപ്പോലെയുള്ള എണ്ണമറ്റ ആളുകൾ പ്രചോദനവും ശക്തിയും നേടുന്നത്. ശക്തവും സമൃദ്ധവും സാംസ്കാരികമായി അഭിമാനിക്കുന്നതുമായ ഒരു ഭാരതം വിഭാവനം ചെയ്ത ഈ രണ്ട് മഹാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് ഒരു ബഹുമതിയാണ് -പ്രധാനമന്ത്രി മോദി കുറിച്ചു. സന്ദർശനത്തിന്‍റെ ചിത്രങ്ങളും മോദി പങ്കുവെച്ചിട്ടുണ്ട്.


Tags:    
News Summary - PM Modi Visits RSS Headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.