ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സിഖ് ആരാധനാലയമായ ഗുരുദ്വാര രാകബ് ഗഞ്ച് സന്ദർശിച്ചു. സിഖ് ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എത്തിയതാണ് അദ്ദേഹം.
ഡൽഹിയിൽ കർഷക പ്രക്ഷോഭം 25ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് മോദിയുടെ ഡൽഹിയിലെ ഗുരുദ്വാര സന്ദർശനം. കേന്ദ്ര സർക്കാർ പ്രതിനിധികളോ, മോദിയോ കർഷകരെ സന്ദർശിക്കാത്തതിൽ വൻതോതിൽ വിമർശനം ഉയർന്നിരുന്നു. മോദിയുടെ ഗുരുദ്വാര സന്ദർശനവും കർഷകരെ സന്ദർശിക്കാത്തതും ഉയർത്തിക്കാട്ടി വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മോദിയുടെ ഗുരുദ്വാര സന്ദർശനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച് സിംഘു അതിർത്തി സന്ദർശിക്കാനും അവിടെനിന്ന് ഫോട്ടോ എടുക്കാനുമാണ് സോഷ്യമീഡിയയിൽ ഉയരുന്ന കമന്‍റുകൾ. ഡൽഹി അതിർത്തി സന്ദർശിച്ച് രാജ്യത്തിന്‍റെ യഥാർഥ അവസ്ഥ എന്താണെന്ന് മനസിലാക്കാനും ആവശ്യെപ്പടുന്നുണ്ട്.
അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുരുദ്വാരയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ രാകബ് ഗഞ്ചിലെത്തി പ്രാർഥിച്ചതായും നിരവധിപേരെ പോലെ താനും അദ്ദേഹത്തിൽ ആകൃഷ്ടനാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഗുരുദ്വാര സന്ദർശനത്തിന്‍റെ ചിത്രങ്ങളും മോദി പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.