അമിത ഹോംവർക്ക്: അധ്യാപകനെതിരെ പോക്സോ കേസ്

മംഗളൂരു: ധാരാളം ഹോംവർക്ക് കൊടുക്കുന്നുവെന്ന പേരിൽ അധ്യാപകനെതിരെ പോക്സോ കേസ്. ചിക്കനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൊഡെകെരെ ഗവ. ഹൈസ്കൂളിലെ കണക്ക് അധ്യാപകൻ എച്ച്.എസ്. രവിക്ക് എതിരെയാണ് പൊലീസ് പോക്സൊ വകുപ്പ് ചുമത്തി കേസെടുത്തത്.

ഹോംവർക്ക് ചെയ്തില്ലെങ്കിൽ ക്ലാസിൽ ശകാരിക്കുകയും ഇംപോസിഷൻ നൽകുകയും ചെയ്യുമെന്ന് പരാതിയിൽ പറഞ്ഞു. രവി മാഷ് ക്ലാസെടുക്കുന്ന കുട്ടികൾ ഇംപോസിഷൻ ഭയന്ന് സ്കൂളിൽ പോവുന്നത് കുറഞ്ഞു. കാരണം തിരക്കിയ രക്ഷിതാക്കളോട് വിദ്യാർത്ഥികൾ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്തിനെതിരെ കേസ്

മംഗളൂരു: സിദ്ധാപുര ശിരാൽഗിയിൽ കോളജ് വിദ്യാർഥിനിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സാഗർ സിറ്റിയിൽ ഗവ. വനിത കോളജിലെ ബി.എസ്.സി വിദ്യാർഥിനി കെ.എം. ഭവ്യയാണ്(19) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം സുഹൃത്ത് ശിവമൊഗ്ഗയിലെ പി. പ്രദീപിനെതിരെ(20) പൊലീസ് കേസെടുത്തു.

സമൂഹമാധ്യമ സൗഹൃദം ഉപയോഗിച്ച് പ്രദീപ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തുന്നതായി ഭവ്യ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഫോൺ വിളിച്ചും ശല്യം ചെയ്തു. പ്രദീപ് സൃഷ്ടിച്ച മാനസിക പ്രശ്നം കാരണമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സഹോദരൻ കൃഷ്ണമൂർത്തി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Tags:    
News Summary - POCSO case against K'taka teacher over heavy homework, torturing students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.