ന്യൂഡല്‍ഹി: കവിയും ആക്ടിവിസ്റ്റുമായ കമല ഭാസിന് (75) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. മാസങ്ങളായി അർബുദ ചികിത്സയിലായിരുന്നു. ലോകത്തെമ്പാടും വിമോചന പ്രതിഷേധ വേളകളിൽ മുഴങ്ങിക്കേൾക്കുന്ന ആസാദി എന്ന കവിതയുടെ ഫെമിനിസ്റ്റ് പതിപ്പ് കമലയുടെ സംഭാവനയാണ്. ഐക്യരാഷ്ട്രസഭയിലെ ജോലി രാജിവെച്ച് ഇന്ത്യ, ദക്ഷിണേഷ്യൻ മേഖലകളിലെ സ്ത്രീവിമോചക മുന്നേറ്റത്തിെൻറ ചാലകശക്തിയായിരുന്നു. ഇതിനായി സംഗത് ഫെമിനിസ്റ്റ് നെറ്റ് വര്‍ക്കിന് ഭാസിന് രൂപം നല്കി. കവി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും പ്രശസ്തയാണ്.
1980 കളുടെ തുടക്കത്തിൽ നഴ്സറി പാട്ടുകൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ലിംഗ അസമത്വം കുട്ടികളിൽ കുത്തിവെക്കുന്നതിെൻറ അപകടം തിരിച്ചറിഞ്ഞത്. അങ്ങനെ കമല തന്നെ കുട്ടികൾക്കായി ഒരു നഴ്സറി ഗാനം എഴുതി. ഇത് ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ പ്രസിദ്ധീകരിച്ചു. പിന്നീട് അഞ്ചു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 35 വർഷത്തിലേറെയായി ലിംഗസമത്വം, സ്ത്രീ മുന്നേറ്റം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. നിരവധി പുസ്തകങ്ങൾ എഴുതി. പലതും മുപ്പതോളം ഭാഷകളിൽ മൊഴിമാറ്റപ്പെട്ടു.
മകന്: നീത് കമല്‍. മകള്‍ മീട്ടു 2006 ല്‍ മരിച്ചു. കമലയുടെ നിര്യാണത്തിൽ ശശി തരൂർ എം.പി, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ തുടങ്ങി ഒട്ടേറെ പ്രമുഖർ അനുശോചിച്ചു
"मैं पढ़ना सीख रही हूँ ,की ज़िन्दगी को पढ़ सकूं ,
— Shashi Tharoor (@ShashiTharoor) September 25, 2021
मैं लिखना सीख रही हूँ, की अपनी किस्मत खुद लिख सकूं ,
मैं हिसाब सीख रही हूँ, की अपने अधिकारों का भी हिसाब रखूँ ."
Farewell to the inspiring Kamla Bhasin, voice of women's empowerment, heroine of girls' education, immortal poet. pic.twitter.com/EFdADHK5bO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.