ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാം 'അസ്സലാമു അലൈക്കും' എന്നു പറഞ്ഞ് പൗരത്വസമരത്തെ അഭിവാദ്യം ചെയ്തത് കുറ്റമാക്കി ഡൽഹി പൊലീസ്. ഒരു പ്രത്യേക സമുദായത്തെയാണ് ശർജീൽ അഭിസംബോധന ചെയ്തതെന്ന് മനസ്സിലാക്കാൻ അതു മാത്രം മതിയെന്നും പൊലീസ് ആരോപിച്ചു.
ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട സ്പെഷൽ പ്രോസിക്യൂട്ടർ അമിത് പ്രസാദ് പ്രസംഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജനരോഷം ഉപയോഗിക്കണമെന്നു പറഞ്ഞ് ജനത്തെ പ്രകോപിപ്പിക്കാൻ ശർജീൽ ശ്രമിച്ചെന്നും പൊലീസ് കുറ്റപ്പെടുത്തി. ശർജീൽ പോക്കറ്റടിക്കാരേനാ ചെറുകിട മയക്കുമരുന്ന് വിൽപനക്കാരനോ അെല്ലന്നും അഞ്ചു ഭാഷകളറിയുന്ന പ്രസംഗ പാടവമുള്ള ആളാണെന്നും ജനങ്ങളിൽ അതു പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.