നജീബ് തിരോധാനം: വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം 10 ലക്ഷമാക്കി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം പൊലീസ് 10 ലക്ഷമാക്കി ഉയര്‍ത്തി. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതാവുന്നത്. ഇതേതുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രതിഷേധത്തെതുടര്‍ന്ന് നവംബറിലാണ് കേസ് എടുത്തത്.

അന്വേഷണം എങ്ങുമത്തൊത്തതിനെതുടര്‍ന്ന് നജീബിന്‍െറ മാതാവ് ഹൈകോടതിയെ സമീപിച്ചു. അന്വേഷണസംഘത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടാകുകയും എത്രയും പെട്ടെന്ന് വിദ്യാര്‍ഥിയെ കണ്ടത്തൊന്‍ ആവശ്യപ്പെടുകയും ചെയ്തു.
കോടതി ഇടപെടലിനെതുടര്‍ന്നാണ് പൊലീസ് നജീബ് താമസിച്ച മുറിയും പരിസരവും പരിശോധിക്കാന്‍ തയാറായത്. തുടക്കത്തില്‍ നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചത്.

Tags:    
News Summary - Police hike reward for information on Najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.