ന്യൂഡൽഹി: തീസ് ഹസാരി, സാകേത് കോടതികളിെല പൊലീസ്-അഭിഭാഷക സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സ സ്പെൻഡ് ചെയ്ത നടപടി ഡൽഹി ഹൈകോടതി അംഗീകരിച്ചു. കേസിൽ വ്യക്തത തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. അഭിഭാഷകർെക്കതിരെ നടപടി പാടില്ലെന്ന ഉത്തരവ് ശരിവച്ച കോടതി, സംഘർഷവ ുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം തുടരുവാനും നിർദ്ദേശിച്ചു.
സംഭവത്തിൽ അഭിഭാഷകർെക്കതിരെ നടപടി പാടി ല്ലെന്നും ഉത്തരവാദികളായ പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നുമുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇൗ ഹരജിയാണ് കോടതി തള്ളിയത്. ജുഡീഷ്യൽ അന്വേഷണം കഴിയുന്നതുവരെ മറ്റേതെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശവും മാറ്റമില്ലാതെ തുടരുെമന്ന് ഹൈകോടതി വ്യക്തമാക്കി.
തീസ് ഹസാരി കോടതി വളപ്പിൽ ശനിയാഴ്ചയുണ്ടായ സംഘർഷത്തിന് പിന്നാലെ അഭിഭാഷകരുടെ മർദനത്തിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ കൂട്ടത്തോടെ തെരുവിലിറങ്ങിയിരുന്നു. ഡൽഹിയെ ഞെട്ടിച്ച പൊലീസ് സമരം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. ഡൽഹി ഐ.എ.എസ് ഘടകം, കേരള, ബിഹാർ, തമിഴ്നാട്, ഹരിയാന പൊലീസ് അസോസിയേഷനുകൾ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഐ.പി.എസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
കോടതിവളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 20 പൊലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസ് വാഹനം കത്തിക്കുകയും 20 വാഹനങ്ങൾ അഭിഭാഷകർ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച തെരുവിലിറങ്ങിയ അഭിഭാഷകർ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചതോടെയാണ് പൊലീസ് സമരത്തിലേക്ക് തിരിഞ്ഞത്. പരിക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം, അഭിഭാഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുക, സമരം ചെയ്തവർക്കെതിരെ നടപടി എടുക്കരുത് തുടങ്ങിയ പൊലീസിെൻറ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
പൊലീസുകാർ ഇന്നലെ നടത്തിയ സമരത്തിനു പിന്നാലെ ഇന്ന് ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്തിറങ്ങിയിരുന്നു. രാജ്യ തലസ്ഥാനത്തുടനീളമുള്ള കോടതികളിൽ ബുധനാഴ്ച രാവിലെ മുതൽ ഡൽഹി പൊലീസിനെതിരെ അഭിഭാഷകർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.