പട്ടാപ്പകൽ നടുറോഡിൽ പൊലീസുദ്യോഗസ്ഥനും സ്ത്രീയും തമ്മിൽ അടി; പിന്നാലെ സസ്പെൻഷൻ

ലഖ്നോ: ഉത്തർപ്രദേശിലെ മതുരയിൽ പട്ടാപ്പകൽ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരൻ ചവിട്ടുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ പൊലീസ് തടഞ്ഞുനിർത്തിയിരുന്നു. പിന്നാലെ പൊലീസുദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു.

സ്ത്രീ ചെരുപ്പ് ഊരി അടിച്ചതോടെ പൊലീസുദ്യോഗസ്ഥനെ സ്ത്രീയെ തള്ളി മാറ്റുകയും ഇവരെ ചവിട്ടുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസുദ്യോഗസ്ഥൻ എത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Police man and women fight in road, hit with slipper, kicked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.