ജസ്റ്റിസ് കർണന്‍റെ അറസ്റ്റ് ആന്ധ്രയിൽവെച്ചെന്ന് റിപ്പോർട്ട്

ചെന്നൈ: സുപ്രീംകോടി ചീഫ് ജസ്റ്റിനെയും ജഡ്ജിമാരെയും വിമർശിച്ച് കോടതിയലക്ഷ്യ കേസിൽപ്പെട്ട കൊൽക്കത്ത ഹൈ​കോ​ട​തി ജഡ്ജി സി.​എ​സ്. കർണൻ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോർട്ട്. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള കാളഹട്ടിയിലേക്കാണ് ജസ്റ്റിസ് കർണൻ പോയത്. സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാൽ ജസ്റ്റിസ് കർണനെ ആന്ധ്രയിൽവെച്ച് അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിലെത്തിയ ജസ്റ്റിസ് കർണൻ ബുധനാഴ്ച പുലർച്ചെയാണ് ആന്ധ്രയിലേക്ക് തിരിച്ചത്. കർണനെ അറസ്റ്റ് ചെയ്യാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസിന്‍റെ പ്രത്യേക സംഘം ആന്ധ്രയിലേക്ക് തിരിച്ചു. ഇന്നു തന്നെ അറസ്റ്റ് നടന്നേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

സു​പ്രീം​കോ​ട​തി​യി​ലെ​യും ഹൈ​കോ​ട​തി​യി​ലെ​യും ജ​ഡ്​​ജി​മാ​രെ വി​മ​ർ​ശി​ക്കു​ക​യും അ​വ​ർ​ക്കെ​തി​രെ വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്​​ത ജസ്റ്റിസ് ക​ർ​ണ​ന് സു​പ്രീം​കോ​ട​തി​ ആ​റു​മാ​സ​ത്തെ ത​ട​വ്​ ശി​ക്ഷ വി​ധി​ച്ചിരുന്നു. ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ജ​സ്​​റ്റി​സ്​ ക​ർ​ണ​നെ ഉ​ട​ൻ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കണമെന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തുടർന്നാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയത്.

കോ​ട​തി​യോ​ടും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തോ​ടും നീ​തി​ന്യാ​യ പ്ര​ക്രി​യ​​യോ​ടും ഗു​രു​ത​ര​മാ​യ അ​വ​ജ്ഞ​യാ​ണ്​ ജ​സ്​​റ്റി​സ്​ ക​ർ​ണ​​​​​​െൻറ ഭാ​ഗ​ത്തു​ നി​ന്നു​ണ്ടാ​യ​തെ​ന്ന ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ​െഖ​ഹാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കുന്നു. കു​റ്റ​ക്കാ​ര​​​​​​െൻറ പ്ര​തി​ക​ര​ണ​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ കോടതി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തിരുന്നു.

 

 

Tags:    
News Summary - police sources said justice cs karnan's arrest in andra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.