ഭോപാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു വെന്ന ആരോപണത്തിനിടെ മന്ത്രിസഭ വികസനത്തിന് മുഖ്യമന്ത്രി കമൽനാഥ് ഒരുങ്ങുന്നു. ഇ ടഞ്ഞുനിൽക്കുന്ന സ്വതന്തർ ഉൾപ്പെടെയുള്ളവർക്ക് മന്ത്രിസ്ഥാനം നൽകി കൂടെനിർത്ത ാനാണ് നീക്കം. ‘കാണാതായ’ 10 എം.എൽ.എമാരിൽ എട്ടുപേരെ തിരിെച്ചത്തിക്കാൻ കോൺഗ്രസിന് സാധിച്ചതോടെയാണ് നേരിയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന കമൽനാഥിന് തൽക്കാലം ആശ്വാസമായത്.
അതേസമയം, കോൺഗ്രസിലെ പോരടിക്കുന്ന ഗ്രൂപ്പുകളെ പരിഗണിക്കേണ്ടതിനാൽ മന്ത്രിസഭാ വികസനം എളുപ്പമാകില്ല. മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെടെ 29 മന്ത്രിമാരാണുള്ളത്. ആറു എം.എൽ.എമാരെ കൂടി മന്ത്രിമാരാക്കാം. ഭരണം അട്ടിമറിക്കാൻ തങ്ങൾ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും 26ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് കോൺഗ്രസിലെ പോരാണ് യഥാർഥ കാരണമെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു. പണം ഒഴുക്കി മന്ത്രിസഭ മറിച്ചിടാനുള്ള ബി.ജെ.പി നീക്കം പരാജയപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
230 അംഗ സഭയിൽ ബി.എസ്.പി, എസ്.പി പാർട്ടികളുടെയും നാലു സ്വതന്ത്രരുടെയും ഉൾപ്പെടെ കോൺഗ്രസിന് 114 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ബി.ജെ.പിക്ക് 107 എം.എൽ.എമാരാണുള്ളത്. രണ്ടു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കോൺഗ്രസ് എം.എൽ.എ ഹർദീപ് സിങ് ഡങ്കിെൻറ രാജിക്കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ പിന്നീട് മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.