ജമ്മുകശ്​മീരിൽ ഡി.ഡി.സി തെരഞ്ഞെടുപ്പിൻെറ വോ​ട്ടെടുപ്പ്​ തുടങ്ങി

ശ്രീനഗർ: ജമ്മുകശ്​മീർ ഡിസ്​ട്രിക്​ട്​ ഡെവലപ്​മെൻറ്​ കൗൺസിൽ തെഞ്ഞെടുപ്പിൻെറ ആദ്യഘട്ട വോ​ട്ടെടുപ്പ്​ തുടങ്ങി. 280 മണ്ഡലങ്ങളിൽ 43 ഇടത്താണ്​ ആദ്യഘട്ടത്തിൽ വോ​ട്ടെടുപ്പ്​. പോളിങ്​ ഉച്ചക്ക്​ രണ്ട്​ മണിക്ക്​ അവസാനിക്കും.

എട്ട്​ ഘട്ടങ്ങളിലായാണ്​ കശ്​മീരിൽ ഡി.ഡി.സി തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഡിസംബർ 19നാണ്​ അവസാനഘട്ട വോ​ട്ടെടുപ്പ്​. ഡിസംബർ 22ന്​ വോ​ട്ടെണ്ണും. അർബർ ലോക്കൽ ബോഡികളിലെ ഒഴിഞ്ഞുകിടക്കുന്ന 234 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ്​ നടക്കുന്നുണ്ട്​.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ വോ​ട്ടെടുപ്പ്​ നടത്തുന്നതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണർ കെ.കെ ശർമ്മ അറിയിച്ചു. കനത്ത സുരക്ഷയിലാണ്​ ജമ്മുകശ്​മീരിൽ വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നത്​. തെരഞ്ഞെടുപ്പിൽ പി.ഡി.പി, പീപ്പിൾസ്​ കോൺഫറൻസ്​, സി.പി.എം എന്നിവർ ഒരുമിച്ചാണ്​ മൽസരിക്കുന്നത്​.

Tags:    
News Summary - Polling begins for first phase of DDC elections in J-K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.