ശ്രീനഗർ: പ്രത്യേക പദവി റദ്ദാക്കി 70 ദിനങ്ങൾ പിന്നിടവെ കശ്മീരിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സേവനങ്ങൾ പുന:സ്ഥാപിച്ചു. ഇന്ന് മുതൽ 40 ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോണുകൾ പ്രവർത്തനക്ഷമമാകുമെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു.
അതേസമയം ഇന്റർനെറ്റ് സേവനം ഇപ്പോഴും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. 20 ലക്ഷത്തിലധികം പ്രീപെയ്ഡ് മൊബൈൽ ഫോണുകളാണ് ഇന്റർനെറ്റ് സേവനങ്ങളില്ലാതെ പ്രവർത്തനരഹിതമായുള്ളത്.
ആഗസ്ത് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച അന്ന് മുതൽ കശ്മീരിലെ മൊബൈൽ സേവനങ്ങൾ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൻെറ ഭാഗമായ മൊബൈൽ ഉപയോഗം നിരോധിച്ചത് കശ്മീരികളുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
70ാം ദിനത്തിലും മാറ്റമില്ലാതെ കശ്മീർ
ശ്രീനഗർ: പ്രത്യേക പദവി റദ്ദാക്കി 70 ദിനങ്ങൾ പിന്നിട്ടിട്ടും കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായില്ല. പ്രധാന മാർക്കറ്റുകളും നിരത്തുകളും വിജനമായിത്തന്നെ തുടരുകയാണ്. ടി.ആർ.സി ചൗക്ക്- ലാൽ ചൗക്ക് റോഡിൽ ഞായറാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന ചന്തകൾ മാത്രമാണ് കശ്മീരികളുടെ ആശ്രയം. അതുെകാണ്ടുതന്നെ, ഈ ചന്തകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ശൈത്യകാലം അടുത്തുവരുന്നതിനാൽ വസ്ത്രങ്ങൾ അടക്കമുള്ളവ വാങ്ങുന്നതിനായി താഴ്വരയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഇവിടെയെത്തുന്നു.
ഓട്ടോറിക്ഷയും ഏതാനും ടാക്സികളും മാത്രമാണ് നിരത്തുകളിൽ കാണുന്നത്. ആഗസ്റ്റ് നാലു മുതൽ റദ്ദാക്കിയ മൊബൈൽ സേവനം ഹന്ദ്വാര, കുപ്വാര മേഖലകളിൽ ഒഴിച്ച് മറ്റെവിടെയും പുനഃസ്ഥാപിച്ചിട്ടില്ല. എന്നാൽ, തിങ്കളാഴ്ചയോടെ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സർവിസുകൾ പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വക്താവ് രോഹിത് കൻസാൽ പറഞ്ഞിരുന്നു.
കശ്മീരിെൻറ ഭൂരിഭാഗം മേഖലയിലും സഞ്ചാരത്തിനുള്ള നിയന്ത്രണവും നീക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അതേസമയം, ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റ് മാർക്കറ്റിൽ നടന്ന ഗ്രനേഡ് ആക്രമണത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കി. ഭീകരർ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴുപേർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.