ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ജനതാദൾ(യു) വൈസ് പ്രസിഡൻറ് പ്രശാന്ത് കിഷോർ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഉറച്ച നിലപാട് കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോർ ഇക്കാര്യം ആവശ്യപ്പെട്ടത്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻമാരെെകാണ്ട് ഔദ്യോഗികമായി പറയിപ്പിക്കാൻ രാഹുൽ തയാറാവുേമാ എന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.
‘സി.എ.എക്കും എൻ.ആർ.സിക്കുമെതിരെയുള്ള പോരാട്ടത്തിൽ പങ്കു ചേർന്ന രാഹുൽ ഗാന്ധിക്ക് നന്ദി. പൊതുജന പ്രതിഷേധത്തിനപ്പുറം എൻ.ആർ.സി നിർത്തിവെക്കുന്നതായി സംസ്ഥാനങ്ങൾ പ്രഖ്യാപിക്കണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി ഉണ്ടാവില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻമാരെ താങ്കൾ ബോധ്യപ്പെടുത്തണമെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
പ്രശാന്ത് കിഷോറിെൻറ ശക്തമായ എതിർപ്പാണ് ബി.ജെ.പി സഖ്യകക്ഷിയായിരുന്നിട്ടും എൻ.ആർ.സിയെ തള്ളിപ്പറയുന്നതിലേക്ക് ജെ.ഡി.യു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.