പ്രവാസിക​െള രാജ്യത്തെത്തിക്കാൻ 149 വിമാനങ്ങൾ കൂടി

ന്യൂഡൽഹി: പ്രവാസികളെ നാട്ടിലേക്ക്​ തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത്​ മിഷൻെറ രണ്ടാം ഘട്ട വിമാനങ്ങളുടെ പട്ടിക തയാറായി. മേയ്​ 16 മുതൽ 22 വരെയാണ്​ രണ്ടാംഘട്ടം. 

149 വിമാനങ്ങളിലായി 31 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക്​ സർവിസ്​ നടത്തും. ഇതോടെ കൂടുതൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ്​ കരുതുന്നത്​.

അമേരിക്കയിൽനിന്ന്​ ഒരു വിമാനവും യു.എ.ഇയിൽ നിന്നും ആറുവിമാനങ്ങളും കേരളത്തിലേക്ക്​ സർവിസ്​ നടത്തും. സൗദിയിൽനിന്ന്​ മൂന്നു വിമാനങ്ങളുടെ സർവിസ്​ കേരളത്തിലേക്കുണ്ടാകും. യു​.കെ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന്​ ഓരോ വിമാനങ്ങളും ഒമാനിൽ നിന്ന്​ നാലു വിമാനവും കേരളത്തിലേക്കുണ്ട്​. ഖത്തറിൽനിന്നും കുവൈത്തിൽനിന്നും​ രണ്ടു വിമാനങ്ങൾ വീതവും കേരളത്തിലേക്ക്​ സർവിസ്​ നടത്തും. ആസ്​ട്രേലിയ, ഉക്രെയിൻ,  ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പീൻസ്​, ഫ്രാൻസ്​, അയർലൻഡ്​, താജിക്​സഥാൻ, ബഹ്​റൈൻ, അർമേനിയ, ഇറ്റലി എന്നിവിടങ്ങളിൽനിന്നും ഓരോ വിമാനങ്ങളിൽ കേരളത്തിലേക്ക്​ പ്രവാസികളെ എത്തിക്കും. 

 

 

Tags:    
News Summary - Pravasi Return More Flight Services From Different Countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.