ബംഗളൂരു: സുള്ള്യയിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺനെട്ടാരു കൊല്ലപ്പെട്ട കേസിൽ ഒരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ മുൻ ജില്ല സെക്രട്ടറി മടിക്കേരി സ്വദേശി എം.എച്ച്. തുഫൈലാണ് ബംഗളൂരുവിലെ അമൃതഹള്ളയിലെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റിലായത്.
ഒരു പ്രത്യേക സമുദായത്തിലെ നേതാക്കളെ കൊലപ്പെടുത്താനുള്ള വൻ ഗൂഢാലോചനയിൽ തുഫൈലിന് നിർണായക പങ്കുണ്ടെന്നും കൊലപാതകത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കൊപ്പ വില്ലേജിലെ ആഷിയാന റസിഡൻസിയിൽ ഒളിവിൽകഴിയാൻ ഇയാൾ അവസരെമാരുക്കിയതായും അേന്വഷണ സംഘം പറയുന്നു. 2016ൽ കുടക് കുശാൽനഗറിൽ പ്രശാത് പൂജാരി കൊല്ലപ്പെട്ട കേസിലും 2012ൽ മടിക്കേരിയിൽ വി.എച്ച്.പി നേതാവ് ഗണേശിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
തുഫൈലിനു പുറമെ, കേസിലെ മറ്റു മൂന്നു പ്രതികളായ ബെള്ളാരെ സ്വദേശികളായ അബൂബക്കർ സിദ്ധീഖ്, മുസ്തഫ, കല്ലുമുതലുമനെ സ്വദേശി എം.ആർ. ഉമ്മർ ഫാറൂഖ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് കഴിഞ്ഞ നവംബറിൽ 14 ലക്ഷം രൂപ എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നീട്, ബന്ത്വാൾ കൊടാജെ സ്വദേശി മുഹമ്മദ് ഷരീഫ് (53), നെക്കിലടി സ്വദേശി കെ.എ. മസൂദ് (40) എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നും പ്രഖ്യാപിച്ചു. ദക്ഷിണ കന്നട സുള്ള്യ ബള്ളാരെയിൽ കഴിഞ്ഞ വർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കർണാടക സർക്കാർ യു.എ.പി.എ ചുമത്തിയതോടെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.