ധാക്ക: ദ്വിദിന സന്ദർശനത്തിന് ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറ്റാണ്ടുകൾ പഴക്കമുള്ള ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തി. കാളി വിഗ്രഹത്തിൽ കിരീടം ചാര്‍ത്തിയ മോദി, മനുഷ്യകുലം കോവിഡ് മുക്തമാക്കാൻ കാളിയോട് പ്രാർഥിച്ചതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ക്ഷേത്രത്തിലെത്തിയ മോദിയെ ആചാരപ്രകാരം അധികൃതർ സ്വീകരിച്ചു. കാളിമേളയുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവർ ബംഗ്ലാദേശിൽ എത്തുന്നുണ്ടെന്നും സന്ദർശകർക്കായി ഒരു കമ്യൂണിറ്റി ഹാൾ ആവശ്യമാണെന്നും മോദി പറഞ്ഞു.
ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് മോദി എത്തിയത്. താനും സുഹൃത്തുക്കളും ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി സത്യഗ്രഹമനുഷ്ഠിച്ചിരുന്നുവെന്ന് സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ മോദി പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവെച്ചു.
മുജീബ് റഹ്മാന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച ഈ വർഷത്തെ ഗാന്ധി സമാധാന പുരസ്കാരം മക്കളായ പ്രധാനമന്ത്രി ശൈഖ് ഹസീന, ശൈഖ് രഹന എന്നിവർക്ക് മോദി സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.