മുംബൈ: ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു.
ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജാല്‍ഗണ്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം.
ആംബുലന്‍സില്‍ തീപ്പിടിക്കുന്നതും തീയും പുകയും വലിയ രീതിയില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറി നിന്നു. ഗര്‍ഭിണിയോടും കുടുംബത്തിനോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഞ്ചിനില്‍ തീപിടിക്കുകയും നിമിഷങ്ങള്‍ക്കകം ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.