ഗർഭിണികൾക്കും ഇനി മുതൽ കോവിഡ്​ കുത്തിവെപ്പ്​

ന്യൂഡൽഹി : രാജ്യത്തെ ഗർഭിണികൾക്കും ഇനിമുതൽ കോവിഡ്​ കുത്തിവെപ്പ്​ എടുക്കാമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിൻ വഴി രജിസ്​റ്റർ ചെയ്യുകയോ വാക്​സിനേഷൻ കേന്ദ്രങ്ങളിൽ നേരി​ട്ടെത്തി കുത്തിവെപ്പ്​ എടുക്കുകയോ ​ചെയ്യാം. ഇക്കാര്യം എല്ലാ സംസ്​ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

പ്രതിരോധ കുത്തിവെപ്പി​ന്‍റെ ദേശീയ ഉപദേശക സമിതിയയുടെ ശിപാർശയനുസരിച്ചാണ്​ ഗർഭിണികളെ കൂടി കുത്തിവെപ്പ്​ യജ്ഞത്തിൽ പങ്കാളികളാക്കുന്നത്​. ഗർഭിണിയായിരിക്കെ കോവിഡ്​ ബാധിക്കുന്നത്​ ഗുരുതര ആ​രോഗ്യപ്രശ്​നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ്​ ഗർഭിണിക​ൾക്ക്​ കുടെ വാക്​സിൻ നൽകാൻ തീരുമാനിച്ചത്​.

Tags:    
News Summary - Pregnant Women Eligible for Covid Vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.