കശ്​മീരിൽ പ്രീപെയ്​ഡ്​ മൊബൈൽ വിലക്ക്​ നീക്കി

ജ​മ്മു: അ​ഞ്ചു​ മാ​സം നീ​ണ്ട മൊ​ബൈ​ൽ വി​ല​ക്കി​ന്​ ജ​മ്മു-​ക​ശ്​​മീ​രി​ൽ വി​രാ​മം. പ്രീ​പെ​യ്​​ഡ്​ മൊ​ബൈ​ ൽ ഫോ​ൺ ക​ണ​ക്​​ഷ​നു​ക​ൾ​ക്കു​ള്ള വി​ല​ക്കാ​ണ്​​ നീ​ക്കി​യ​ത്. ര​ണ്ടു​ ജി​ല്ല​ക​ളി​ൽ 2ജി ​സേ​വ​ന​ങ്ങ​ൾ ശ​നി ​യാ​ഴ്​​ച മു​ത​ൽ ല​ഭി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ട്ടു. മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ സം​ബ​ന്ധി​ച്ച്​ സേ​വ​ന​ദാ​താ​ക്ക​ൾ വ​രി​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രോ​ഹി​ത്​ ക​ൻ​സാ​ൽ പ​റ​ഞ്ഞു.

ക​ശ്​​മീ​രി​നു​ള്ള പ്ര​ത്യേ​ക അ​വ​കാ​ശം പി​ൻ​വ​ലി​ച്ച 2019 ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​ മു​ത​ലാ​ണ്​ ഇ​ൻ​റ​ർ​നെ​റ്റി​നും വി​ല​ക്കു​വീ​ണ​ത്. ഇ​ൻ​റ​ർ​നെ​റ്റ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി‍​െൻറ ഭാ​ഗ​മാ​യ ഇ​ൻ​റ​ര്‍നെ​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണ​മാ​ണ്​ കേ​ന്ദ്ര​ത്തി​ന്​​ തി​രി​ച്ച​ടി​യാ​യ​ത്.

Tags:    
News Summary - Prepaid mobile connections restored in Jammu and Kashmir - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.