ന്യൂഡൽഹി: കഴിഞ്ഞദിവസം വരെ മന്ത്രിക്കസേരയിൽ; വെള്ളിയാഴ്ച രാവിലെ ലോക്സഭ സ്തംഭിപ്പിക്കാൻ സമരവുമായി നടുത്തളത്തിൽ. ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിച്ച് അധിക ധനസഹായം നൽകാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.പി കേന്ദ്രമന്ത്രിസഭയിൽനിന്ന് തങ്ങളുടെ പാർട്ടിക്കാരെ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമയാന മന്ത്രിയായിരുന്ന അശോക് ഗജപതി രാജു നടുത്തളത്തിലിറങ്ങിയത്.
അശോക് ഗജപതി രാജുവും ശാസ്ത്ര സാേങ്കതിക സഹമന്ത്രി വൈ.എസ്. ചൗധരിയും വ്യാഴാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജിക്കത്ത് കൈമാറിയത്. പ്രധാനമന്ത്രിയുടെ ശിപാർശപ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടു മന്ത്രിമാരുടെയും രാജി അംഗീകരിച്ചു. വ്യോമയാന വകുപ്പിെൻറ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തു.
ലോക്സഭയിൽ വെള്ളിയാഴ്ച മറ്റ് ടി.ഡി.പി എം.പിമാർക്കൊപ്പം മഞ്ഞ ഷാളുമായി സമരക്കാരനായി അശോക് ഗജപതി രാജു നടുത്തളത്തിലെത്തിയപ്പോൾ കഴിഞ്ഞദിവസം വരെ ഒപ്പമുണ്ടായിരുന്ന മന്ത്രിമാർക്ക് അമ്പരപ്പായി. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ടി.ഡി.പിക്കാരുടെ സമരം. ത്രിപുരയിൽ ബി.ജെ.പി മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പെങ്കടുക്കാൻ പോയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലെമൻറിൽ ഉണ്ടായിരുന്നില്ല.
ടി.ഡി.പിക്കാർക്കു പുറമെ വൈ.എസ്.ആർ കോൺഗ്രസ് എം.പിമാരും സഭ സ്തംഭിപ്പിക്കാൻ ഇറങ്ങി. പെരിയാറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് എ.െഎ.എ.ഡി.എം.കെ അംഗങ്ങളും നടുത്തളത്തിൽ ഉണ്ടായിരുന്നു. സംവരണ പരിധി ഉയർത്താൻ ആവശ്യപ്പെടുന്ന ടി.ആർ.എസും സമരമുഖത്തായിരുന്നു. ബാങ്ക് വായ്പാത്തട്ടിപ്പു പ്രശ്നമുയർത്തി കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ് എം.പിമാരും ഒച്ചപ്പാടുയർത്തി. തുടർച്ചയായ അഞ്ചാം ദിവസവും ഇരുസഭകളും സ്തംഭിച്ചു. ബജറ്റ് സമ്മേളനത്തിെൻറ രണ്ടാംപാദം തുടങ്ങിയെന്നല്ലാതെ, സഭാനടപടികളിലേക്ക് കടക്കാൻ ആദ്യയാഴ്ചയിൽ കഴിഞ്ഞിട്ടില്ല. ധനബിൽ, ധനാഭ്യർഥനകൾ എന്നിവ ഇൗയാഴ്ച പാസാക്കേണ്ടതായിരുന്നു. വെള്ളിയാഴ്ചത്തെ സഭാ ബഹളങ്ങൾക്ക് തെക്കൻ കൊറിയയിൽനിന്നെത്തിയ പാർലെമൻററി സംഘം സാക്ഷിയായി.
രാജ്യസഭയിലും നടപടികളൊന്നും നടന്നില്ല. സഭാധ്യക്ഷെൻറ അഭാവത്തിൽ ചുമതല വഹിക്കുന്ന മുതിർന്ന അംഗങ്ങളുടെ പാനലിൽ വനിത അംഗമായ കഹ്കിഷൻ പ്രവീണിനെ (ജനതാദൾ-യു) ഉൾപ്പെടുത്തിയതായി ഉപരാഷ്ട്രപതി കൂടിയായ എം. വെങ്കയ്യനായിഡു അറിയിച്ചു. അടുത്തകാലത്ത് രാജ്യസഭാധ്യക്ഷ പാനലിൽ ഉൾപ്പെടുത്തുന്ന ആദ്യ വനിതാംഗമാണ് കഹ്കിഷൻ പ്രവീൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.