ന്യൂഡൽഹി: പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. ഇന്നത്തെ പ്രശ്‌നങ്ങളെ കുറിച്ചാണ് രാഷ്ട്രപതി സംസാരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂർ പറഞ്ഞു.
49 വർഷം മുമ്പ് നടന്ന അടിയന്തരാവസ്ഥയെ കുറിച്ച് പറയുന്നതിൽ യാതൊരു യുക്തിയുമില്ല. നീറ്റ് പരീക്ഷയെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒന്നും കേട്ടില്ലെന്നും തരൂർ വ്യക്തമാക്കി.
മണിപ്പൂർ എന്ന വാക്ക് രാഷ്ട്രപതിയിൽ നിന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നോ ഉയരുന്നില്ല. ഇന്ത്യ-ചൈന അതിർത്തി പോലുള്ള വിഷയങ്ങളെ കുറിച്ച് എടുത്ത് പറയേണ്ടതായിരുന്നുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
1975ലെ അടിയന്തരാവസ്ഥ ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്‍റെ ഇരുണ്ട അധ്യായമാണെന്ന് രാഷ്ട്രപതി പാർലമെന്‍റ് സംയുക്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യം അരാജത്വത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ, ഭരണഘടനാവിരുദ്ധരായ ഇത്തരം ശക്തികൾക്കെതിരെ രാജ്യം വിജയം വരിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.