ന്യൂഡല്‍ഹി: 81ാം ജന്മദിനം കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനായി ശബ്ദമുയര്‍ത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തെ ബാലവേലയും കുട്ടികള്‍ക്കെതിരായ അതിക്രമവും അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിയായ ‘100 മില്യണ്‍ ഫോര്‍ 100 മില്യണ്‍’ എന്ന കാമ്പയിന് രാഷ്ട്രപതിഭവനില്‍ അദ്ദേഹം ആരംഭംകുറിച്ചു. നൊബേല്‍ ജേതാവും ബാലാവകാശ പോരാളിയുമായ കൈലാശ് സത്യാര്‍ഥിയുടെ ‘ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍’ ആണ് പരിപാടി സംഘടിപ്പിച്ചത്. 5000ത്തോളം കുട്ടികള്‍ ഇതിന്‍െറ ഭാഗമാണ്. ജനാധിപത്യത്തോടും ബഹുസ്വരതയോടും മതേതരത്വത്തോടും പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന് ചില്‍ഡ്രന്‍സ് ഫൗണ്ടേഷനെ രാഷ്ട്രപതി വിശേഷിപ്പിച്ചു.
10 കോടി കുരുന്നുകള്‍ ഇന്നും സ്കൂളിനു പുറത്താണെന്നും തങ്ങളുടെ കുട്ടിക്കാലം നഷ്ടമായ ഇവര്‍ പല വഴികളിലൂടെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സുരക്ഷിതരും സംരക്ഷിതരും അല്ലാത്തപക്ഷം ഒരു പുരോഗതിയും നേടാനാകില്ളെന്ന് ലോകം അടിയന്തരമായി തിരിച്ചറിയണമെന്നും പ്രണബ് മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രപതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ജന്മദിനാശംസ നേര്‍ന്നു. എല്ലാം രാജ്യതാല്‍പര്യത്തിനായി വിനിയോഗിക്കുന്ന നല്ളൊരു വായനക്കാരനും ജ്ഞാനിയുമായ രാഷ്ട്രപതിയെ ചൊല്ലി ഇന്ത്യ അഭിമാനിക്കുന്നതായി മോദി ജന്മദിനാശംസയില്‍ പറഞ്ഞു. അദ്ദേഹത്തിന്‍െറ അനുഭവപരിജ്ഞാനവും വിവേകവും രാജ്യത്തിന് മഹത്തായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നതായും ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചു. സുദീര്‍ഘമായ രാഷ്ട്രീയ യാത്രയില്‍ രാജ്യത്തിനു സമര്‍പ്പിച്ച സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ ജന്മദിനാശംസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.