പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി -രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല, രാ​ഷ്ട്ര​പ​തി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മേ​യ് 28ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നേ​രി​ൽ​ക​ണ്ട് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക്ഷ​ണി​ച്ചി​രു​ന്നു. ഹിന്ദു​ത്വ രാ​ഷ്​​ട്രീ​യ​ത്തി​ന്‍റെ താ​ത്വി​കാ​ചാ​ര്യ​നാ​യ വി.​ഡി. സ​വ​ർ​ക്ക​റു​ടെ ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ മേ​യ് 28ന് ​ത​ന്നെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തീ​രു​മാ​നി​ച്ച​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​തെ​ന്നും രാ​ഷ്ട്ര​പ​തി​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ട് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്ത​ത്.

പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നെ​തി​രെ വി​വി​ധ നേ​താ​ക്ക​ളും വി​മ​ർ​ശ​നം ഉ​യ​ർ​ത്തി. രാ​ജ്യ​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ ഉ​പ നേ​താ​വാ​യി​രു​ന്ന ആ​ന​ന്ദ് ശ​ർ​മ​യും മ​റ്റു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ശ​രി​യ​ല്ലെ​ന്നും പാ​ർ​ല​മെ​ന്‍റി​ന്‍റെ ത​ല​വ​ൻ രാ​ഷ്ട്ര​പ​തി​യാ​ണെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. ലോ​ക്സ​ഭ​യി​ലെ നേ​താ​വാ​ണ് പ്ര​ധാ​ന​മ​ന്ത്രി. ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ് വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്കാ​ണ് അ​ധി​കാ​രം. ഭ​ര​ണ​ഘ​ട​ന​യെ ബ​ഹു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം രാ​ഷ്ട്ര​പ​തി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ആ​ർ.​ജെ.​ഡി നേ​താ​വ് മ​നോ​ജ് കു​മാ​ർ ഝാ ​തു​ട​ങ്ങി​യ​വ​രും ഇ​തേ ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ച്ചു.

ഇത് ഗാന്ധിജി, നെഹ്റു, പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കർ തുടങ്ങിയ രാജ്യം പടുത്തുയർത്തിയവരോടുള്ള കടുത്ത അവഹേളനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രതികരണം. സവർക്കറുടെ ജന്മദിനമായ മേയ് 28ന് ഉദ്ഘാടനം നിശ്ചയിച്ചതിനെ തൃണമൂൽ കോൺഗ്രസ് എം.പി സുകേന്ദു ശേഖർ റായിയും ചോദ്യം ചെയ്തിരുന്നു.

എന്തുകൊണ്ട് ലോക്‌സഭ സ്പീക്കറെയും രാജ്യസഭ ചെയർമാനെയും ഈ സുപ്രധാന ദൗത്യത്തിന് തെരഞ്ഞെടുത്തില്ലെന്ന ചോദ്യവുമായി എ.ഐ.എം.​ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തിയിരുന്നു. ഇത് പൊതുജനങ്ങളുടെ പണംകൊണ്ടാണ് നിർമിച്ചത്. തന്റെ സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത ഫണ്ട് കൊണ്ട് നിർമിച്ചതാണെന്ന തരത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും ഉവൈസി ചോദിച്ചിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ അടയാളപ്പെടുത്തലായി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് കേന്ദ്ര സർക്കാറിന്‍റെ തീരുമാനം. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീർണമുള്ള കെട്ടിടം നിര്‍മിച്ചത്. നാലുനില കെട്ടിടത്തിൽ രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എം.പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. 2020 ഡിസംബർ 10ന് പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. 

Tags:    
News Summary - President should inaugurate the new Parliament building, not the Prime Minister -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.