ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടുചെയ്യണമെന്ന് അഭ്യർഥിച്ച രാജസ ്ഥാൻ ഗവർണർ കല്യാൺ സിങ് കൂടുതൽ കുരുക്കിൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച ്ചതിന് ഗവർണർ കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ കത ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഭ്യന്തര മന്ത്രാലയത്തിെൻറ പരിഗണനക്ക് അയച്ച ു.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇൗ കത്തിന്മേൽ എടുക്കുന്ന ഏതു നടപടിയും മോദി സർക്കാറിനെ പ്രശ്നത്തിലാക്കും. തെരഞ്ഞെടുപ്പ് കമീഷൻ കുറ്റക്കാരനായി കാണുന്ന ഗവർണറെ പദവിയിൽ സംരക്ഷിക്കുന്നതും നടപടി വൈകിപ്പിക്കുന്നതും കടുത്ത ആക്ഷേപങ്ങൾക്ക് ഇടയാക്കും. കമീഷെൻറ കത്തിന്മേൽ തുടർനടപടി സ്വീകരിക്കാൻ സർക്കാറും രാഷ്ട്രപതിയും ഭരണഘടനപരമായി ബാധ്യസ്ഥമാണ്. അതനുസരിച്ചാണെങ്കിൽ, കല്യാൺ സിങ് രാജിവെക്കേണ്ടി വരും.രാജ്യത്തിെൻറ രക്ഷക്ക് നേരന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് അലീഗഢിൽവെച്ച് കല്യാൺ സിങ് പറഞ്ഞത്.
‘‘നമ്മളൊക്കെ ബി.ജെ.പി പ്രവർത്തകരാണ്. ബി.ജെ.പി ജയിക്കണമെന്ന് തീർച്ചയായും ആഗ്രഹിക്കുന്നവർ. മോദിജി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ഒാരോരുത്തരും ആഗ്രഹിക്കുന്നത്. മോദിജി പ്രധാനമന്ത്രിയാകേണ്ടത് രാജ്യത്തിനും സമൂഹത്തിനും ആവശ്യമാണ്’’ -കല്യാൺ സിങ് പറഞ്ഞു.
ഭരണഘടന പദവി വഹിക്കുന്ന ഗവർണർ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നാണ് സങ്കൽപം. മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന് ഗവർണർ കുറ്റക്കാരാവുന്ന സംഭവങ്ങൾ തീർത്തും വിരളം. ഹിമാചൽപ്രദേശ് ഗവർണറായിരുന്ന ഗുൽഷർ അഹ്മദിന് തൊണ്ണൂറുകളിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് രാജിവെക്കേണ്ടി വന്നിട്ടുണ്ട്.
ബി.ജെ.പി അധികാരത്തിൽ വന്നതിനു പിന്നാലെ രാജസ്ഥാൻ ഗവർണറാക്കിയ കല്യാൺ സിങ് (87) മുൻ ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.