മാണ്ഡ്യയിൽ മത്സരിക്കാൻ സമ്മർദമെന്ന് സുമലത

ബംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽനിന്നും മത്സരിക്കാൻ അംബരീഷി​െൻറ ആരാധകരിൽനിന്നും പ്രവർത്തകരിൽനിന്നും തനിക്ക് കടുത്ത സമ്മർദമുണ്ടെന്ന് നടി സുമലത. മാണ്ഡ്യയിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പ ിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

അന് തരിച്ച നടൻ അംബരീഷി​െൻറ ആരാധകരുടെ വികാരം സിദ്ധരാമയ്യയെ അറിയിച്ചുവെന്നും കോൺഗ്രസ് ഹൈകമാൻഡി​െൻറ തീരുമാനം എന്താണെന്നറിയില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യം പാർട്ടി ഹൈകമാൻഡി​െൻറ ശ്രദ്ധയിൽപെടുത്താമെന്നും ചർച്ചചെയ്ത് തീരുമാനം അറിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞ​ു. മാണ്ഡ്യ സീറ്റ് സഖ്യകക്ഷിയായ ജെ.ഡി.എസിന് കോൺഗ്രസ് നൽകുകയാണെങ്കിൽ ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുമെന്നായിരുന്നു സുമലതയുടെ പ്രതികരണം.

അംബരീഷി​െൻറ സഹപ്രവർത്തകരായ മുതിർന്ന േകാൺഗ്രസ് നേതാക്കളെ ഒഴിവാക്കി തനിക്ക് ഒരു തീരുമാനം എടുക്കാനാകില്ലെന്നും അവരുമായി കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും സുമലത പറഞ്ഞു.

കോൺഗ്രസ് സീറ്റിൽ മത്സരിക്കാനായില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന സൂചനയാണ് അവർ നൽകിയത്. കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം അറിഞ്ഞശേഷം ഇക്കാര്യത്തിൽ മുന്നോട്ടുപോകാ​നാണ് സുമലതയുടെ തീരുമാനം. മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ജെ.ഡി.എസ് നീക്കം നടത്തുന്നതിനിടെയാണ് സുമലത മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നത്

ജനാധിപത്യ സംവിധാനത്തിൽ ആർക്കും മത്സരിക്കാനുള്ള അവകാശമുണ്ടെന്നും അതിനായി താൽപര്യം പ്രകടിപ്പിക്കുന്നവരെ താൻ അഭിനന്ദിക്കുകയാണെന്നുമായിരുന്നു സുമലതയുടെ പ്രസ്താവനയോടുള്ള മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രതികരണം.

Tags:    
News Summary - Pressure to Contest form Mandya - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.