ന്യൂഡൽഹി: ജി20 ഉച്ചക്കോടിക്കായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തി. ശനിയാഴ്ച വൈകീട്ടാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബൈഡനെയും വഹിച്ചുകൊണ്ടുള്ള വിമാനമെത്തിയത്. കേന്ദ്രമന്ത്രി വി.കെ സിങ് ബൈഡനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും.
ജെറ്റ് എൻജിൻ കരാർ, പ്രിഡേറ്റർ, ഡ്രോൺ കരാർ, സിവിൽ ന്യൂക്ലിയർ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുമുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച സൂചന യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ നൽകി. യു.എസ് പ്രസിഡന്റായതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
നാളെ തുടങ്ങുന്ന ജി20 ഉച്ചക്കോടിക്കായി പ്രമുഖ രാഷ്ട്രനേതാക്കളെല്ലാം ഇന്ത്യയിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും ജി20 ഉച്ചക്കോടിയിൽ പങ്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.