കോഴിക്കോട്: അർബുദചികിത്സക്കുള്ള ഇഫോസ്ഫാമിഡ് അടക്കം ആറു മരുന്നുകൾകൂടി ദേശീയ ഒൗഷധവില നിയന്ത്രണ സമിതി വിലനിയന്ത്രണത്തിൽ കൊണ്ടുവന്നു. അർബുദത്തിെൻറ കുത്തിവെപ്പിനുള്ള ഇഫോസ്ഫാമിഡ് പൗഡർ ഒരു പാക്കറ്റിന് 861.83 രൂപയാണ് പുതിയ വില. ജി.എസ്.ടിക്കു പുറമേയുള്ള വിലയാണിത്. വിവിധതരം അണുബാധക്കുള്ള കുത്തിവെപ്പ് മരുന്നായ ബെൻസിൽ പെൻസിലിൻ പൗഡറിന് ഒരു പാക്കറ്റിന് 4.72 രൂപയാണ് ജി.എസ്.ടിക്കു പുറമേയുള്ള വില. ക്ഷയരോഗികൾക്ക് നൽകുന്ന പാര അമിനോസാലിസിലിക് ആസിഡ് തരികൾക്ക് ഒരു ഗ്രാമിന് 2.58 രൂപയായി നിശ്ചയിച്ചു. ചെറിയ ശസ്ത്രക്രിയക്കുമുമ്പ് മയക്കാനുപയോഗിക്കുന്ന മിഡാസോളം 7.5 എം.ജി ഗുളിക ഒന്നിന് 20.37 രൂപയാണ് വിലയായി നിശ്ചയിച്ചത്. ന്യൂമോണിയ, ആർത്രൈറ്റിസ് ഉൾെപ്പെട രോഗങ്ങൾക്കുള്ള ക്ലോക്സാസിലിൻ 250 എം.ജിയുടെ ഒരു ടാബ്ലറ്റിന് 1.57 രൂപയും എച്ച്.െഎ.വി രോഗികളുടെ ക്ഷയരോഗമരുന്ന് സംയുക്തമായ റിഫാബുട്ടിന് ഒരു ഗുളികക്ക് 33.61 രൂപയുമാണ് പുതിയ വില. ക്ലോക്സാസിലിൻ 250 എം.ജി കാപ്സ്യൂളിന് 1.02ഉം 500 എം.ജിക്ക് 1.72 രൂപയുമായി വില പുതുക്കിനിശ്ചയിച്ചു. വേദനസംഹാരിയായ ഇബുപ്രോഫെൻ ഒരു മില്ലിക്ക് 17 പൈസയാക്കി.
കാൽമുട്ട് ശസ്ത്രക്രിയ വീണ്ടും നടത്തുേമ്പാൾ ഉപയോഗിക്കുന്ന ഇംപ്ലാൻറുകൾ ഇറക്കുമതി ചെയ്യുന്നവരും വിതരണക്കാരും ആശുപത്രികളും 277 ശതമാനം വരെ ലാഭം നേടുന്നതായും ദേശീയ ഒൗഷധവില നിയന്ത്രണ സമിതി കണ്ടെത്തി. ടിബയൽ പ്ലേറ്റിന് 277 ശതമാനമാണ് ലാഭം നേടുന്നത്. 51,000 മുതൽ 1.65 ലക്ഷം രൂപ വരെയാണ് വിതരണക്കാരും മറ്റും ഇൗടാക്കുന്നത്. ഇറക്കുമതിക്കാർ 65ഉം വിതരണക്കാരൻ 128ഉം ശതമാനം ലാഭം സ്വന്തമാക്കുന്നതായി സമിതിയുടെ പുതിയ കണക്കെടുപ്പിൽ വ്യക്തമാക്കുന്നു.
രണ്ടാംവട്ടം കാൽമുട്ട് ശസ്ത്രക്രിയ ചെയ്യുേമ്പാൾ (റിവിഷൻ സർജറി) ശരീരത്തിനുള്ളിൽ സ്ഥാപിക്കുന്ന ഉപകരണങ്ങൾക്കാണ് കടുംവെട്ട് വില െകാടുക്കേണ്ടിവരുന്നത്. ആദ്യ ശസ്ത്രക്രിയ നടത്തുേമ്പാൾ 300 ശതമാനംവരെ ലാഭം ലഭിക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊറോണറി സ്റ്റെൻറുകളെപ്പോലെ കാൽമുട്ട് ശസ്ത്രക്രിയയുടെ ഇംപ്ലാൻറുകളുടെ വിലയും കടിഞ്ഞാണിടാനുള്ള ശ്രമത്തിലാണ് ദേശീയ ഒൗഷധവില നിയന്ത്രണ സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.