ഹൈദരാബാദ്: യുവതിയെ കൊന്ന് ഓവുചാലിൽ തള്ളിയ കേസിൽ പൂജാരി അറസ്റ്റിൽ. ഹൈദരാബാദിലെ അയ്യഗരി സായ് കൃഷ്ണയാണ് അറസ്റ്റിലായത്. തെലങ്കാനയിലെ സരൂർ നഗറിലെ രജിസ്ട്രാർ ഓഫീസിനു പിറകിലെ ഓവുചാലിലാണ് മൃതദേഹം തള്ളിയത്. 30 കാരിയായ അപ്സരയാണ് കൊല്ലപ്പെട്ടത്.
വിവാഹിതനായ സായ് കൃഷ്ണയുടെ കാമുകിയാണ് കൊല്ലപ്പെട്ട അപ്സര. എന്നാൽ പൂജാരി തന്നെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്.
തന്റെ അനന്തരവളാണ് അപ്സരയെന്നും ഭദ്രാചലത്തിലേക്ക് പോകുന്നതിനായി ഷംഷബാദിൽ അവളെ ഇറക്കിയതാണെന്നും പിന്നീട് ഒരു വിവരവുമില്ലെന്നുമാണ് പൂജാരി പൊലീസിനോട് പറഞ്ഞത്.
എന്നാൽ അന്വേഷണം പുരോഗമിക്കവെ പൂജരായിൽ സംശയം തോന്നിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പിരശോധിക്കുകയും ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
സായ് കൃഷ്ണ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. അതേസമയം, ഇയാൾ അപ്സരയുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. അപ്സര വിവാഹം ചെയ്യാനായി നിർബന്ധിച്ചിരുന്നുവെന്ന് സായ് കൃഷ്ണ പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഷംഷബാദിൽ വെച്ച് അപ്സരയെ കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി സുരൂർ നഗറിലെത്തി ഓവുചാലിൽ ഉപേക്ഷിച്ചു. ഇയാൾ പൂജാരിയായി പ്രവർത്തിക്കുന്ന അമ്പലത്തിനു സമീപമുള്ള ഓവുചാലിലാണ് മൃതദേഹം ഉപേക്ഷിച്ചത്. സായ് കൃഷ്ണക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.