ചണ്ഡിഗഡ്: ബോർഡ് പരീക്ഷയിൽ ജയിപ്പിക്കാമെന്ന ഉറപ്പ് നൽകി സ്കൂൾ പ്രിൻസിപ്പൽ പത്താംക്ലാസുകാരിയെ ബാലത്സംഗം ചെയ്തു. ഹരിയാനയിലെ സോനിപത്തിൽ ഗൊഹാനയിലെ സ്കൂളിലാണ് സംഭവം. പത്താംക്ലാസ് ബോർഡ് പരീക്ഷ നടക്കുന്ന ഹാളിൽ വിദ്യാർഥിയുടെ സീറ്റിൽ മറ്റൊരു വിദ്യാർഥിയെ ഇരുത്തിയ ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
സ്വന്തം റോൾ നമ്പറിൽ മറ്റൊരു വിദ്യാർഥിയെ കൊണ്ട് ഉത്തരങ്ങളെഴുതി ജയപ്പിക്കാമെന്ന ഉറപ്പിൽ സ്കൂൾ ഉടമസ്ഥൻ കൂടിയായ പ്രിൻസിപ്പൽ പെൺകുട്ടിയെ അടുത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു. രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് പ്രിൻസിപ്പൽ വിദ്യാർഥിയെ സ്കൂളിനടുത്തുള്ള വീട്ടിലെത്തിച്ചത്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിെൻറ പരാതിയിൽ പ്രിൻസിപ്പലിനെതിരെ പോക്സോ നിയമപ്രാകാരം കേസെടുത്തു. പരീക്ഷ തട്ടിപ്പിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ സഹായിച്ച രണ്ടു സ്ത്രീകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. മൂന്നുപേരും ഒളിവിലാണ്.
10,000 രൂപ നൽകിയാൽ പരീക്ഷ എഴുതാതെ തന്നെ നല്ല മാർക്കോടെ ജയിപ്പിക്കാമെന്ന് പെൺകുട്ടിയുടെ പിതാവിനെ പ്രിൻസിപ്പൽ അറിയിച്ചിരുന്നു. മാർച്ച് എട്ടിന് പിതാവ് പെൺകുട്ടിയുമായി പ്രിൻസിപ്പലിനെ കാണുകയും ചെയ്തു. പരീക്ഷ മറ്റൊരാൾ എഴുതുമെന്നും വിദ്യാർഥി ബന്ധുവിെൻറ വീട്ടിൽ തങ്ങിയാൽ മതിയെന്നും അറിയിച്ചു. തുടർന്ന് രണ്ട് സ്ത്രീകൾക്കൊപ്പം പെൺകുട്ടിയെ സ്കൂളിനു സമീപത്തെ വീട്ടിലെത്തിക്കുകയായിരുന്നു. എന്നാൽ സംഭവ ശേഷം രണ്ടു സ്ത്രീകളും രക്ഷപ്പെട്ടു. പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.