ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ഇക്കാര്യത്ത ിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് പ്രി യങ്കയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് ആയിക്കൂടെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാൽ, താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് പാർട്ടി കൂടി ആവശ്യപ്പെടണമെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങും.
ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന സൂചന പ്രിയങ്ക ഗാന്ധി നൽകിയത്. കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കിഴക്കൻ യു.പിയുടെ പ്രചാരണ ചുമതലയാണ് പാർട്ടി അവർക്ക് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.